തൃക്കരിപ്പൂർ ∙ സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ ഒളവറ–ഉളിയം റെയിൽവേ ഗേറ്റിൽ മേൽപാലം പണിയുന്നതിനു മുന്നോടിയായുള്ള മണ്ണ് പരിശോധനയുടെ വിവിധ ഘട്ടങ്ങൾ നടത്തി. ഗേറ്റിനു വടക്കുഭാഗത്ത് ഒന്നിലേറെ തവണ കഴിഞ്ഞ ദിവസം മണ്ണു പരിശോധന പൂർത്തിയാക്കി.
തൃക്കരിപ്പൂർ മേഖലയിൽ പ്രഖ്യാപിച്ച 5 റെയിൽവേ മേൽപാലങ്ങളിൽ ഒന്നാണിത്. ഒളവറ–ഉളിയം, രാമവില്യം എന്നീ റെയിൽവേ മേൽപാലങ്ങൾ പണിയുന്നത് സംസ്ഥാന സർക്കാരിന്റെ കെ റെയിൽ കോർപറേഷനാണ്.
ഒളവറയിൽ 15.9 കോടിയും രാമവില്യം ഗേറ്റിൽ 15.6 കോടി രൂപയുമാണ് ചെലവ് വകയിരുത്തിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ പൂർത്തീകരിച്ചാൽ മാത്രമേ ചെലവിന്റെ യഥാർഥ രൂപം ലഭിക്കൂ.
ഭൂമി ഏറ്റെടുക്കുന്ന നടപടി താമസിയാതെ ആരംഭിക്കുമെന്നാണ് സൂചന.സ്വാതന്ത്ര്യ സമരത്തിൽ ഉപ്പുകുറുക്കൽ സമരം നടത്തിയ ഉളിയംകടവ് ഭാഗത്തേക്കു നീളുന്നതാണ് ഒളവറ മേൽപാലം.
സമര സ്മാരകമായി നടപ്പാക്കാൻ ആവശ്യപ്പെട്ട പദ്ധതികളിൽ റെയിൽവേ മേൽപാലം പ്രധാന ജനകീയ ആവശ്യമായിരുന്നു.
റെയിൽവേ മേൽപാലത്തിനൊപ്പം ഉളിയം പുഴയിൽ കണ്ണൂർ–കാസർകോട് ജില്ലകളെ ബന്ധിപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ള പാലംകൂടി യാഥാർഥ്യമായാൽ തൃക്കരിപ്പൂർ പഞ്ചായത്തിലെയും പയ്യന്നൂർ നഗരസഭയിലെയും ജനങ്ങൾക്ക് യാത്രാദൂരം എളുപ്പമാക്കി ബന്ധപ്പെടുന്നതിനു സാധിക്കും.
വികസന രംഗത്ത് വിവിധ ഗ്രാമങ്ങൾക്ക് വലിയ തോതിൽ നേട്ടം കൈവരിക്കാനും കഴിയും.1960 കാലഘട്ടത്തിൽ പണിത ഒളവറ പാലം പഴക്കംമൂലം അടിഭാഗം ദ്രവിക്കുന്നതിനാൽ പാലം പുനർനിർമിക്കേണ്ടതുണ്ട്. ഒളവറ–ഉളിയം റെയിൽവേ മേൽപാലവും ഉളിയം പുഴയിലെ റോഡ് പാലവും വൈകാതെ സാധ്യമായാൽ ഒളവറ പാലത്തിനു ബദലാകുകയും പാലം പൊളിച്ചു പണിയുകയും ചെയ്യാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]