കാഞ്ഞങ്ങാട് ∙ ബേക്കൽ–കോവളം ജലപാതയിൽ അരയി മുതൽ ചിത്താരിപ്പുഴവരെ നിർമിക്കുന്ന കൃത്രിമ ജലപാതയ്ക്ക് ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനമായി. പാതയ്ക്കുവേണ്ടി നേരത്തേ ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലത്തിനു പുറമേ അധികമായി വേണ്ട
7 ഏക്കർകൂടി ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്.
ഹൊസ്ദുർഗ് താലൂക്കിൽ ബല്ല വില്ലേജിൽ ബ്ലോക്ക് 18ൽ ഉൾപ്പെട്ട 3.
33 ഏക്കർ, അജാനൂർ വില്ലേജിൽ ബ്ലോക്ക് 16ൽ ഉൾപ്പെട്ട 0.65 ഏക്കർ, കാഞ്ഞങ്ങാട് വില്ലേജിൽ ബ്ലോക്ക് 92ൽ 2.55 ഏക്കർ, ഹൊസ്ദുർഗ് വില്ലേജിൽ 0,77 ഏക്കർ എന്നിങ്ങനെ ഏറ്റെടുക്കാനാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.വിജ്ഞാപനം വന്നതോടെ സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് സർക്കാർ കടന്നേക്കും.
പദ്ധതിക്കായി നേരത്തേ കണ്ടെത്തിയ 109 ഏക്കർ സ്ഥലത്തിനു പുറമേയാണിത്.
സ്ഥലം ഏറ്റെടുക്കാനും കനാൽ നിർമിക്കാനുമായി 179.5 കോടിയാണ് സർക്കാർ നീക്കിവച്ചത്. കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്.വിജ്ഞാപനം വന്നതോടെ സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് സർക്കാർ കടന്നേക്കും.
പദ്ധതിക്കായി നേരത്തേ കണ്ടെത്തിയ 109 ഏക്കർ സ്ഥലത്തിനു പുറമേയാണിത്.
സ്ഥലം ഏറ്റെടുക്കാനും കനാൽ നിർമിക്കാനുമായി 179.5 കോടിയാണ് സർക്കാർ നീക്കിവച്ചത്. കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്.
ജലപാത പോകുന്ന വഴികൾ
നീലേശ്വരത്തുനിന്ന് ജലപാത നമ്പ്യാർക്കൽ ചെക്ഡാമിന് അടുത്തേക്കും അരയിപ്പുഴവഴി കൂളിയങ്കാലിലേക്കുമെത്തും.
ഇവിടെനിന്നാണ് കൃത്രിമ കനാൽ നിർമിക്കുന്നത്. കൂളിയങ്കാലിൽനിന്നു ദേശീയപാത മുറിച്ചുകടക്കുന്ന ജലപാത, അരയി വയൽ, കാരാട്ടു വയൽ, അളറായി വയൽ, ചെമ്മട്ടം വയൽ, നെല്ലിക്കാട്ട് വയൽ, അതിയാമ്പൂർ വയൽ, കാഞ്ഞിര വയൽ,
വെള്ളിക്കോത്ത് വയൽ, വെള്ളൂർ വയൽ, മഡിയൻ വയൽ എന്നീ പാടശേഖരങ്ങൾ വഴിയാണ് ചിത്താരി പുഴയിലേക്കെത്തുക. ഇതിനിടെ വെള്ളായി പാലത്തിനു സമീപത്ത് സംസ്ഥാന പാതയും മുറിച്ചുകടക്കേണ്ടി വരും.
കനാലിലൂടെ കടത്തിവിടുന്ന പുഴവെള്ളമാണ് ജലപാതയായി മാറുക.
ജലപാതയ്ക്കെതിരെ കൃത്രിമ ജലപാതവിരുദ്ധ ജനകീയ മുന്നണി
ജലപാതയ്ക്കെതിരെ കൃത്രിമ ജലപാതവിരുദ്ധ ജനകീയ മുന്നണി രംഗത്തുണ്ട്. ബഫർസോൺ ഉൾപ്പെടെ പദ്ധതി പ്രദേശത്തുണ്ടെന്ന് ഇവർ പറയുന്നു.
നാടിന്റെ നെല്ലറതന്നെ പാത വന്നാൽ ഇല്ലാതാകും. തെങ്ങുകൾ, കമുകുകൾ, മറ്റു ഫലവൃക്ഷങ്ങൾ എന്നിവയും നശിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉപ്പുവെള്ളം കൃഷിയിടങ്ങളിൽ കയറി കൃഷി നശിക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. ജലപാതയ്ക്ക് എതിരല്ലെന്നും സൗകര്യമുള്ള മറ്റു വഴികൾ തിരഞ്ഞെടുക്കണമെന്നുമാണ് ജനകീയ മുന്നണിയുടെ അഭിപ്രായം. നീലേശ്വരംവഴി പടന്നക്കാട്ടേക്കും അതുവഴി കല്ലൂരാവി, അജാനൂർ കടപ്പുറം, മാണിക്കോത്ത് വഴി ചിത്താരിപ്പുഴയുമായി ബന്ധിപ്പിക്കുന്ന കനാൽ സാധ്യത പരിശോധിക്കേണ്ടതാണെന്ന് ഇവർ പറയുന്നു.
ഏറ്റെടുക്കേണ്ടിവരിക എഴുപതിലേറെ വീടുകൾ
ജലപാതയുടെ ഭാഗമായി എഴുപതിലധികം വീടുകളും ഏറ്റെടുക്കേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.
കൃത്രിമ കനാലിന്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ലഭ്യമല്ലെന്നാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് നേരത്തെ മറുപടി നൽകിയത്. കനാലിന്റെ സാമ്പത്തിക സാധ്യതാപഠനം, പരിസ്ഥിതിപഠന റിപ്പോർട്ട്,
കനാൽ നിർമിക്കുമ്പോൾ നഷ്ടമാകുന്ന ജൈവവൈവിധ്യ പഠന റിപ്പോർട്ട് എന്നിവയും നടത്തിയിട്ടില്ലെന്നാണ് വിവരം.മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം, നീലേശ്വരം ദേശീയ പാതയിലെ പാലം, കളത്തേര തൂക്കുപാലം, നമ്പ്യാർക്കൽ ലോക് കം ബ്രിജ്, പൊക്കനായി തൂക്കുപാലം, അരയി-കോട്ടക്കടവ് നടപ്പാലം, കൊടാട്ട് വിസിബി കം ബ്രിജ്, അള്ളങ്കോട് പാലം, ചാമുണ്ഡിക്കുന്ന് പാലം എന്നിവ ജലപാതയ്ക്ക് വേണ്ടി ഉയർത്തുകയോ പുതിയതായി നിർമിക്കേണ്ടി വരികയോ ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]