പേരാമംഗലം: തൃശ്ശൂർ പേരാമംഗലത്ത് ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തി പരുക്കേൽപിച്ച ശേഷം ഒളിവിൽ പോയ പ്രതി കീഴടങ്ങി. തൃശ്ശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ് ഇന്നലെ രാവിലെയാണ് പേരാമംഗലം സ്റ്റേഷനിൽ കീഴടങ്ങിയത്.
തൃശ്ശൂരിലെ ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്ന 26കാരി ഷാർമിളയെയാണ് കഴിഞ്ഞ ദിവസം മാർട്ടിൻ കുത്തി പരിക്കേൽപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു കത്തിക്കുത്ത്.
യുവതിയുടെ നിര ഗുരുതരമാണെന്ന് കരുതിയ മാർട്ടിൻ ഫ്ലാറ്റിൽ നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് മാർട്ടിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷർമ്മിളയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലും പ്രതിയാണ് മാർട്ടിൻ ജോസഫ് എന്ന് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]