മോസ്കോ∙
റിഫൈനറികളെ ലക്ഷ്യമിട്ട് യുക്രെയ്ൻ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതിനാൽ, റഷ്യ ഡീസൽ കയറ്റുമതിയിൽ ഭാഗികമായി നിരോധനം ഏർപ്പെടുത്തുകയും ഗ്യാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ നീട്ടുകയും ചെയ്തു. യുക്രെയ്നിന്റെ തുടർച്ചായ ഡ്രോണ്‍ ആക്രമണം റഷ്യയിലെ എണ്ണ ശുദ്ധീകരണത്തെയും പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള കയറ്റുമതിയെയും ബാധിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യയിൽ എണ്ണ ഉത്പന്നങ്ങൾക്ക് കുറവു നേരിടുന്നതായും നിലവിലുള്ള എണ്ണ ശേഖരം ഈ കുറവ് നികത്താൻ ശ്രമിക്കുന്നതായും ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചു.
ഗ്യാസോലിൻ കയറ്റുമതിയിൽ നിലവിലുള്ള നിരോധനം വർഷാവസാനം വരെ തുടരുമെന്നും കൂടാതെ ഡീസൽ ഉൽപാദനം നടത്താത്ത കമ്പനികൾക്ക് ഡീസൽ കയറ്റുമതി ചെയ്യുന്നതിനും വർഷാവസാനം വരെ നിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]