ന്യൂഡൽഹി ∙ കേരളത്തിലെയടക്കം കപ്പൽ നിർമാണ മേഖലയ്ക്ക് കുതിപ്പേകുന്നതിനായി 69,725 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആഭ്യന്തരശേഷി ശക്തിപ്പെടുത്തുക, സാമ്പത്തിക സഹായം മെച്ചപ്പെടുത്തുക, കപ്പൽശാലകളുടെ വികസനം, സാങ്കേതിക മികവ് ഉറപ്പാക്കുക, നിയമ, നികുതി, നയ രംഗങ്ങളിൽ പരിഷ്കാരങ്ങൾ എന്നിവയാണ് പാക്കേജ് ലക്ഷ്യംവയ്ക്കുന്നത്.
കപ്പൽ നിർമാണ ധനസഹായ പദ്ധതി 2036 മാർച്ച് 31 വരെ നീട്ടി.
24,736 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പദ്ധതികളുടെ നടത്തിപ്പിനായി ദേശീയ കപ്പൽ നിർമാണ മിഷനും രൂപീകരിക്കും.
ദീർഘകാല സാമ്പത്തിക സഹായം നൽകുന്നതിനായി 25,000 കോടി രൂപയുടെ മാരിടൈം ഡവലപ്മെന്റ് ഫണ്ടിനും (എംഡിഎഫ്) അംഗീകാരം നൽകി. കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങൾക്ക് പാക്കേജ് ഗുണകരമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]