മുംബൈ ∙ നവിമുംബൈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 30ലേക്കു മാറ്റി. ഡിസംബർ അവസാനം മാത്രമേ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കൂ.
4 ടെർമിനലുകളിൽ ഒരെണ്ണം മാത്രം ആദ്യം തുറക്കും. പ്രതിവർഷം 2 കോടി യാത്രക്കാരെയും 5 ലക്ഷം ടൺ ചരക്കും കൈകാര്യം ചെയ്യാൻ ശേഷിയുണ്ടായിരിക്കും.
2032ൽ പൂർണസജ്ജമാകുമ്പോൾ പ്രതിവർഷം 9 കോടി യാത്രക്കാർക്കു പ്രയോജനപ്പെടും.
സമാന്തരമായി രണ്ടു റൺവേകളുണ്ടെന്നതു നവിമുംബൈയുടെ സവിശേഷതയാണ്. കൊച്ചിക്ക് ഉൾപ്പെടെ ആഭ്യന്തര സർവീസുകളായിരിക്കും ആദ്യം ആരംഭിക്കുക.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ തുടങ്ങി എല്ലാ പ്രധാന വിമാനക്കമ്പനികളുടെയും സർവീസുകളുണ്ടാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]