റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ കെട്ടിടങ്ങൾക്ക് ഇന്ന് മുതൽ 5 വർഷത്തേക്ക് വാടക കൂടില്ല. കുതിയ്ക്കുന്ന വാടക നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
താമസ കെട്ടിടങ്ങൾക്കും കൊമേഴ്സ്യൽ ബിൽഡിങ്ങുകൾക്കും ഒരുപോലെ നിയന്ത്രണം ബാധകമാണ്. തലസ്ഥാനമായ റിയാദ് നഗര പരിധിയിലാണ് ലോകത്തെ മറ്റു നഗരങ്ങൾക്ക് മാതൃകയായ സദിയുടെ നടപടി.
കുതിക്കുന്ന വാടക പിടിച്ചു കെട്ടാനാണ് നിയന്ത്രണം. താമസ-കച്ചവട
കെട്ടിടങ്ങൾക്ക് 5 വർഷത്തേക്ക് വാടക കൂടില്ല. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശ പ്രകാരം തീരുമാനം മന്ത്രിസഭ അംഗീകരിച്ചു, ഉത്തരവിറങ്ങി.
മറ്റ് നഗരങ്ങൾക്കും ഗവർണറേറ്റുകൾക്കും ആവശ്യമെങ്കിൽ ബാധകമാക്കും. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി നിരീക്ഷിക്കും.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ആണെങ്കിൽ അവയ്ക്ക് ഏറ്റവും അവസാനം ഈടാക്കിയ വാടക വാങ്ങാം. പുതുതായി കൊടുക്കാനിരിക്കുന്ന കെട്ടിടങ്ങളാണെങ്കിൽ ഉടമയ്ക്കും വാടകക്കാരനും പരസ്പരം സംസാരിച്ച് തീരുമാനിക്കാം.
വാടകക്കാർക്ക് വലിയ സംരക്ഷണം നൽകുന്നതാണ് റിയാദിലെ വാടക നിയമങ്ങൾ. റിയാദിൽ താമസക്കാരൻ വാടക പുതുക്കാൻ ആഗ്രഹിച്ചാൽ ഉടമയ്ക്ക് വെറുതെ നിഷേധിക്കാനാകില്ല.
വാടക്കാരൻ വാടക കൊടുക്കാതിരിക്കുക, കേടുപാടുകൾ വരുത്തുക, കെട്ടിടം അതിന്റെ ഉടമയ്ക്ക് വ്യക്തിപരമായോ അടുത്ത ബന്ധുക്കൾക്കോ ആവശ്യമായി വരിക എന്നീ ഘട്ടങ്ങളൊഴികെ. വാടക കൂടാതിരിക്കുന്ന ഘട്ടത്തിൽ ഉടമകൾക്ക് അപ്പീൽ പോകാം.
ഒന്നുകിൽ കെട്ടിടത്തിൽ കാര്യമായ നവീകരണം നടത്തിയിരിക്കണം. അല്ലെങ്കിൽ 2024ന് മുൻപ് ഒപ്പിട്ട
കരാറാിരിക്കണം. നിയമങ്ങൾ ലംഘിച്ചാൽ 12 മാസത്തെ വാടക വരെ പിഴ ഈടാക്കും.
നിയമലംഘനം ശ്രദ്ധയിൽപെടുത്തുന്നവർക്ക് 20 ശതമാനം വരെ പിഴത്തുകയിൽ നിന്ന് പാരിതോഷികമായി ലഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]