പന്തീരാങ്കാവ് ∙ വയോജന ക്ഷേമത്തിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത്. വയോജന ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കിയതിനുള്ള അംഗീകാരമായാണ് സാമൂഹ്യനീതി വകുപ്പിന്റെ വയോ സേവന പുരസ്കാരത്തിന് അർഹമായത്.
ഒരു ലക്ഷം രൂപയാണ് പുരസ്കാരം. വയോജനങ്ങൾക്ക് ഏറ്റവും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ക്ഷേമ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിലുമാണ് ഒളവണ്ണ പഞ്ചായത്ത് ഒന്നാമത് എത്തിയത്.
പഞ്ചായത്ത് തലത്തിൽ വയോജന ക്ലബ്ബുകൾ, പകൽവീടുകൾ, വയോജന പാർക്ക്, സൗജന്യ മെഡിക്കൽ ക്യാംപുകൾ, ഓപ്പൺ ജിം, യോഗാ ക്ലാസുകൾ തുടങ്ങി മുതിർന്ന പൗരന്മാരുടെ ആരോഗ്യവും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്ന വിവിധ പരിപാടികൾ നടപ്പിലാക്കി.
കൂടാതെ, ‘ഇ-മുറ്റം’ പദ്ധതിയിലൂടെ ഡിജിറ്റൽ പഠനത്തിന് അവസരം, വയോജനോത്സവങ്ങൾ, വിനോദ-സാംസ്കാരിക പരിപാടികൾ, ഉല്ലാസയാത്രകൾ എന്നിവയും സംഘടിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]