First Published Sep 7, 2023, 4:40 PM IST
ഉപഭോക്താക്കൾക്ക് സ്ഥിരവരുമാനം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമായി ഐസിഐസിഐ ‘പ്രു ഗിഫ്റ്റ് പ്രോ’. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് അവതരിപ്പിച്ച ഈ നൂതന വരുമാന പദ്ധതി, ഉപഭോക്താക്കൾക്ക് ഫ്ലെക്സിബിൾ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് വഴി വർഷം തോറും ഉയർന്ന വരുമാനമോ അല്ലെങ്കിൽ സ്ഥിരമായ വരുമാനമോ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നുവെന്ന് മാത്രമല്ല പോളിസി ഉടമയുടെ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കും
ALSO READ: കൊതിച്ചത് നേടാൻ ഇഷ അംബാനി; ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയുമായുള്ള ബന്ധം ഇത്
ഉപഭോക്താക്കൾക്ക് അവരവരുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് വരുമാനം ലഭ്യമാക്കുന്ന തരത്തിലാണ് ഐസിഐസിഐ പ്രു ഗിഫ്റ്റ് പ്രോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദീർഘകാലത്തേക്ക് സമ്പാദിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം തന്നെ ഉപയോക്താക്കളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ അധികം കാത്തിരിക്കാതെ കൈവരിക്കാനുള്ള അവസരവും ഐസിഐസിഐ പ്രു ഗിഫ്റ്റ് പ്രോ നൽകുന്നുണ്ട്.
ഐസിഐസിഐ പ്രു ഗിഫ്റ്റ് പ്രോ, അറിയേണ്ട കാര്യങ്ങളിവയാണ്
* ദീർഘകാല വരുമാനം ഉറപ്പുവരുത്തുന്നതിനൊടോപ്പം, ഐസിഐസിഐ പ്രു ഗിഫ്റ്റ് പ്രോ, ഉപഭോക്താക്കൾക്ക് ഒരു ലംപ് സം ബെനിഫിറ്റ് ലഭ്യമാക്കാനുള്ള അവസരവും നൽകുന്നു
* ഉപഭോക്താക്കൾക്ക് അടച്ച പ്രീമിയത്തിന്റെ 100 ശതമാനം വരെയുള്ള ഏത് തുകയും ലംപ് സം ബെനിഫിറ്റായി തിരഞ്ഞെടുക്കുന്നതിനൊപ്പം ആനുകൂല്യം ലഭിക്കുന്ന സമയവും തിരഞ്ഞെടുക്കാം
ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്
* സാമ്പത്തിക അടിയന്തരാവസ്ഥയിൽ പണം പിൻവലിക്കാൻ ഒരു ഫ്ലെക്സിബിൾ സേവിംഗ്സ് പ്ലാൻ തീർച്ചയായും സഹായകരമാകും. അത്തരത്തിൽ ഐസിഐസിഐ പ്രു ഗിഫ്റ്റ് പ്രോ, വരുമാന ആനുകൂല്യങ്ങളും പ്രീമിയം പേയ്മെന്റ് നിബന്ധനകളും നൽകിക്കൊണ്ട് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വരുമാനം ലഭ്യമാക്കും.
* പോളിസി കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽപ്പോലും, നോമിനിക്ക് തുടർന്നും വരുമാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നു. അതായത് പോളിസി കാലയളവിൽ അത്യാഹിതം സംഭവിച്ചാൽ നിങ്ങളുടെ ആശ്രിതർക്ക് സാമ്പത്തിക പരിരക്ഷ നൽകുമെന്ന് ചുരുക്കം
* ഐസിഐസിഐ പ്രു ഗിഫ്റ്റ് പ്രോ ഉപഭോക്താക്കളുടെ ഹ്രസ്വവും ദീർഘകാലവുമായ വരുമാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമാണ്.
സാരിയിൽ നെയ്തെടുത്ത സ്വപ്നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം
Last Updated Sep 7, 2023, 4:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]