കൊച്ചി: കുവൈറ്റിലെ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് തിരിച്ചടക്കാതെ മലയാളികൾ മുങ്ങിയതായി വീണ്ടും പരാതി. കുവൈറ്റിലെ പ്രമുഖ ബാങ്കായ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് കേരള പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പരാതിയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈത്തിൽ ജോലി സമ്പാദിച്ച ശേഷം വലിയ തുക വായ്പയെടുത്ത് നാട്ടിലേക്ക് മടങ്ങുകയും പിന്നീട് തിരിച്ചടക്കാതിരിക്കുകയുമാണ് തട്ടിപ്പിന്റെ രീതിയെന്ന് പരാതിയിൽ പറയുന്നു.
25 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെ വായ്പയെടുത്തവരാണ് പ്രതിപ്പട്ടികയിലുള്ളത്. രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും കോട്ടയം ജില്ലയിലാണ്. ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് അൽ ഖത്താൻ നേരിട്ട് കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.
806 മലയാളികൾ ഇത്തരത്തിൽ ഏകദേശം 270 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയതായാണ് ബാങ്കിന്റെ കണ്ടെത്തൽ. മുൻപ് ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റും സമാനമായ പരാതിയുമായി കേരള പോലീസിനെ സമീപിച്ചിരുന്നു.
ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി തട്ടിപ്പിനിരയായ വിവരം പുറത്തുവരുന്നത്. കോടികൾ വായ്പയെടുത്ത് മലയാളികൾ തങ്ങളെ വഞ്ചിച്ചുവെന്നായിരുന്നു ഗൾഫ് ബാങ്കും പരാതിപ്പെട്ടിരുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]