മുരിങ്ങൂർ ∙ ദേശീയപാതയിലെ കുഴി ഗതാഗതക്കുരുക്കിനു കാരണമായപ്പോൾ കുഴിയടയ്ക്കാൻ മടി കാട്ടാതെ ട്രാഫിക് വാർഡന്മാർ ഇറങ്ങി. തൃശൂരിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന പാതയിലാണു രണ്ടാഴ്ച മുൻപു ടാർ ചെയ്ത റോഡിൽ കുഴി രൂപപ്പെട്ടത്.
കുഴി വലുതായതോടെ വാഹനങ്ങൾക്കു നീങ്ങാൻ ബുദ്ധിമുട്ടായി. കുഴിയിൽ ചക്രങ്ങൾ ഇറങ്ങി വീണ്ടും മുന്നോട്ടു നീങ്ങുന്നതു ശ്രമകരമാകുന്നതിനാൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളുകയായിരുന്നു. ഗതാഗതനിയന്ത്രണത്തിനായി സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് വാർഡന്മാരായ ജനാർദനനും മോനിഷയുമാണു കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങിയത്. കുഴികളുണ്ടായാൽ ഉടൻ പരിഹരിക്കാൻ നടപടി വേണമെന്നു കരാർ കമ്പനിയോടു ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും കമ്പനി കുഴികൾകണ്ട
മട്ടില്ല. കരാർ കമ്പനി തൊഴിലാളികൾ പ്രശ്നപരിഹാരത്തിന് എത്താൻ മടിച്ചതോടെയാണു തൊഴിലാളികളുടെ പക്കലുണ്ടായിരുന്ന തൂമ്പയുമായി ഇവർ വഴിയോരത്തു നിന്നു മണ്ണുകോരി കുഴിയിലിട്ടു മൂടാൻ എത്തിയതെന്നു കൊരട്ടി പൊലീസ് ഇൻസ്പെക്ടർ അമൃത്രംഗൻ പറഞ്ഞു.ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ താൽക്കാലിക സേവനത്തിനു നിയോഗിച്ച ജനാർദനനും മോനിഷയും മഴയും വെയിലും കൂസാതെ ഗതാഗതനിയന്ത്രണത്തിന് ഏറെ നാളായി ദേശീയപാതയിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]