ചാവക്കാട്∙ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കടലിൽ മീൻപിടിത്തം നടത്തിയ 7 വള്ളങ്ങൾ ഫിഷറീസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥ സംഘം പിടികൂടി. ചെറുമീനുകൾ പിടിച്ചതിനും രണ്ട് വള്ളങ്ങൾ ഉപയോഗിച്ച് പെയർ ട്രോളിങ് നടത്തിയതിനും നിയമാനുസൃതമായ കളർ കോഡ് ഇല്ലാതെ മീൻപിടിത്തം നടത്തിയതിനുമാണു വള്ളങ്ങൾ പിടിച്ചെടുത്തത്. കൊടുങ്ങല്ലൂർ കാര വളവത്ത് വീട്ടിൽ കുഞ്ഞമ്പാടിയുടെ ഉടമസ്ഥതയിലുള്ള ‘കിലുക്കം’ എന്ന മത്സ്യബന്ധനയാനം ചെറുമീനുകളെ പിടിച്ചതിനാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
10 സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള 2000 കിലോയോളം ചെറുചാള വള്ളത്തിലുണ്ടായിരുന്നു.
കളർ കോഡ് ഇല്ലാതെ മീൻപിടിത്തം നടത്തിയതിന് കഴിമ്പ്രം കനകൻ, അകലാട് സുരേഷ് ബാബു, എടക്കഴിയൂർ ബാദുഷ, നാട്ടിക സുദർശനൻ എന്നിവരുടെ വള്ളങ്ങൾ പിടിച്ചെടുത്തു. പെയർ ട്രോളിങ് നടത്തിയതിനാണ് മുനക്കക്കടവ് വിജേഷിന്റെ 2 വള്ളങ്ങൾ പിടിച്ചെടുത്തത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.സി.സീമ, മുനക്കക്കടവ് കോസ്റ്റൽ ഇൻസ്പെക്ടർ ടി.പി.ഫർഷാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയാണ് യാനങ്ങൾ പിടിച്ചെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]