നെടുമ്പ്രം ∙ പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു നാട് കടക്കുമ്പോൾ 3 മാസത്തിനകം വരാവുന്ന പുതിയ ഭരണസമിതിക്കുവേണ്ടി ഒരുങ്ങുകയാണു നെടുമ്പ്രം പഞ്ചായത്ത്. ഇവിടുത്തെ കോൺഫറൻസ് ഹാൾ നവീകരിച്ച് ശീതികരണ സംവിധാനത്തിലാക്കി.
200 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാളാണു പഞ്ചായത്ത് ഓഫിസിന്റെ മുകളിലത്തെ നിലയിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം നാളെ (26) 4.30ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.
മാത്യു ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനോടു ചേർന്നു നിർമിച്ച കുട്ടികളുടെ പാർക്ക്, വയോജന ക്ലബ്, എംസിഎഫ് രണ്ടാംഘട്ട
വികസനം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു കോൺഫറൻസ് ഹാൾ. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 15.25 ലക്ഷം രൂപ ചെലവിലാണു ഹാൾ നവീകരണം നടത്തിയത്.
ഇതിനു പുറമേ എയർ കണ്ടീഷനിങ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ പൂർണമായും സ്പോൺസർഷിപ്പിലൂടെയാണു കണ്ടെത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി പറഞ്ഞു. ഇതേ നിലയിൽ തന്നെ ഐസിഡിഎസ് ഓഫിസ്, മൂലയൂട്ടൽ മുറി, കുടുംബശ്രീയുടെ കൗൺസലിങ് മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനോടു ചേർന്നാണു കുട്ടികളുടെ പാർക്കും വയോജന വിശ്രമകേന്ദ്രവും.
ഇതിന് പഞ്ചായത്ത് 5.39 ലക്ഷം രൂപയാണു ചെലവഴിച്ചത്. പൊടിയാടി പുത്തൻതോടിന്റെ കരയിലായി വളർന്നു നിൽക്കുന്ന മരക്കൂട്ടങ്ങൾക്കു കീഴെയാണു ഹാപ്പിനെസ് പാർക്ക്.
കുട്ടികൾക്കു കളിക്കാനുള്ള ഉപകരണങ്ങളും സെൽഫി പോയിന്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ മുറിയിലാണു വയോജന ക്ലബ് ടിവി, പുസ്തകങ്ങൾ, ചെസ്സ്, കാരംസ് എന്നിവ കളിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. പഞ്ചായത്തിന്റെ ആയുർവേദാശുപത്രിയും കുടുംബശ്രീ കഫേയും ഇവിടെയാണ്. പഞ്ചായത്തിന്റെ എംസിഎഫിന്റെ രണ്ടാം ഘട്ട നിർമാണത്തിന്റെ ശിലാസ്ഥാപനവും നടക്കും.
അടിസ്ഥാന സൗകര്യങ്ങൾക്കായി പുതിയ മന്ദിരം, വേലി, ഗെയ്റ്റ് അടക്കം നിർമിക്കുന്നതിനും ബെയ്ലിങ് യന്ത്രം സ്ഥാപിക്കുന്നതിനുമായി 36 ലക്ഷം രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]