വൈക്കം ∙ റോഡിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. ടിവിപുരം മൂത്തേടത്തുകാവ് നടുവിലെ പുത്തൻതറ വീട്ടിൽ (കാക്കാലംതറ) വിജയന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.
ലിഫ്റ്റ് ടെക്നിഷ്യനായിരുന്നു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ വൈക്കം – വെച്ചൂർ റോഡിൽ മാരാംവീടിനു സമീപമാണു സംഭവം.
വിഷ്ണുവും സുഹൃത്തുക്കളും 2 സ്കൂട്ടറുകളിലായി പോകവേ കുഴിയിൽ വീണു മറിയുകയായിരുന്നു.
ആദ്യം വീണ സ്കൂട്ടറിൽ പിന്നാലെയെത്തിയ സ്കൂട്ടർ ഇടിച്ചെന്നും പൊലീസ് പറഞ്ഞു. വിഷ്ണുവിനെയും കൂടെയുണ്ടായിരുന്ന അഞ്ചുപേരെയും ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 7നു വിഷ്ണു മരിച്ചു.
സംസ്കാരം നടത്തി. അമ്മ: വത്സല.
സഹോദരി: വിദ്യ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]