മല്ലപ്പള്ളി ∙ കാടും പുല്ലും കയറി ട്രാൻസ്ഫോമറുകൾ മൂടിയിട്ടും വെട്ടാനോ നന്നാക്കാനോ നടപടിയില്ല. റോഡരികിലൂടെ നടക്കാൻ ഭയപ്പെട്ടു യാത്രക്കാർ.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ വലിയപാലത്തിനു സമീപത്തും വില്ലേജ് ഓഫിസിനോടു ചേർന്നുമുള്ള ട്രാൻസ്ഫോമറുകളാണു യാത്രക്കാരെ ഭീതിയിലാക്കുന്നത്.
നാളുകളായി ട്രാൻസ്ഫോമറുകളും പരിസരവും കാട് കയറി മൂടിയെങ്കിലും അധികൃതർ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണു യാത്രക്കാരുടെ പരാതി. മഴക്കാലമായതിനാൽ ട്രാൻസ്ഫോമറിന് അരികിലൂടെ നടന്നു പോയാൽ വൈദ്യുതാഘാതം ഏൽക്കുമോ എന്നു ഭയപ്പെടുകയാണു യാത്രക്കാർ. സ്കൂൾ വിദ്യാർഥികളടക്കം നടന്നു പോകുന്ന റോഡരികിലാണു ട്രാൻസ്ഫോമറുകൾ സ്ഥിതിചെയ്യുന്നത്.
വലിയപാലത്തിനു അടുത്തുള്ള ട്രാൻസ്ഫോമർ കാടിനുള്ളിലാണിപ്പോൾ.
വള്ളിപ്പടർപ്പുകൾ നടപ്പാലത്തിലേക്കും വളർന്നു. ടച്ചിങ് വെട്ടിനു വേണ്ടി വൈദ്യുതി ലൈൻ ദിവസങ്ങളോളം ഓഫാക്കിയിടുന്നവർക്കു സ്വന്തം ട്രാൻസ്ഫോമറിന്റെ ടച്ചിങ് വെട്ടാൻ മാത്രം സമയമില്ല.
ട്രാൻസ്ഫോമറിന്റെ ചുറ്റുമുള്ള സംരക്ഷണവേലിയും കാട് കവർന്നു. ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ട്രാൻസ്ഫോമറിന്റെ സമീപത്താണ്.
അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]