തൃശൂർ: മുതിർന്ന നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദമായതിനെ തുടർന്ന് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചു.
ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. അദ്ദേഹത്തെ കൂറ്ററാൽ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും തിരഞ്ഞെടുക്കപ്പെട്ട
എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ശരത് പ്രസാദിന്റെ ശബ്ദരേഖയിലെ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു.
മുതിർന്ന നേതാക്കളായ എം.കെ. കണ്ണൻ, എ.സി.
മൊയ്തീൻ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. നേതാക്കൾ വലിയ ഇടപാടുകാരാണെന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കി.
ഒരു നിശ്ചിതഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കളുടെ സാമ്പത്തിക നില മെച്ചപ്പെടുമെന്നും സ്വന്തം കാര്യങ്ങൾ നോക്കാൻ അവർ സമർത്ഥരാണെന്നും ശരത് പ്രസാദ് പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്. എം.കെ.
കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്നും അദ്ദേഹത്തിന്റെ കപ്പലണ്ടി കച്ചവടം രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ് വളർന്നതെന്നും സന്ദേശത്തിൽ ആരോപിക്കുന്നു. അതേസമയം, ഇപ്പോൾ പ്രചരിക്കുന്ന ശബ്ദസന്ദേശം അഞ്ച് വർഷം മുൻപുള്ളതാണെന്ന് ശരത് പ്രസാദ് newskerala.net-നോട് പ്രതികരിച്ചു.
പാർട്ടിയെ വെട്ടിലാക്കിയ ശബ്ദരേഖ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയായ ശരത് പ്രസാദ് മറ്റൊരു പാർട്ടി പ്രവർത്തകനുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ച് വർഷം പഴക്കമുള്ളതാണ് ഈ ശബ്ദരേഖയെന്ന് ശരത് പ്രസാദ് തന്നെ സമ്മതിക്കുന്നുണ്ട്.
കരുവന്നൂർ കേസിൽ അന്വേഷണം നേരിടുന്ന എ.സി. മൊയ്തീൻ, എം.കെ.
കണ്ണൻ, അനൂപ് ഡേവിസ് കാട തുടങ്ങിയ നേതാക്കൾക്കെതിരെയാണ് ശബ്ദരേഖയിൽ പ്രധാനമായും ആരോപണങ്ങളുള്ളത്.
എ.സി. മൊയ്തീനെ ‘അപ്പർ ക്ലാസ് ഡീലർ’ എന്ന് വിശേഷിപ്പിക്കുന്ന സംഭാഷണത്തിൽ, നേതാക്കളുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചും പരാമർശമുണ്ട്.
ഏരിയ സെക്രട്ടറിക്ക് പ്രതിമാസം പതിനായിരം രൂപ വരെയും സംസ്ഥാന കമ്മിറ്റി അംഗത്തിന് ഒരു ലക്ഷം രൂപ വരെയും സമ്പാദിക്കാൻ കഴിയുമെന്നും ശരത് പറയുന്നു. എം.കെ.
കണ്ണൻ രാഷ്ട്രീയത്തിന്റെ തണലിലാണ് ശതകോടീശ്വരനായി മാറിയതെന്നും ശബ്ദരേഖയിലുണ്ട്. ഇതിനിടെ, ശരത് പ്രസാദ് ഉൾപ്പെടുന്ന മണ്ണുത്തി ഏരിയ കമ്മിറ്റിക്ക് കീഴിലെ സഹകരണ സംഘങ്ങളിൽ കോടികളുടെ അഴിമതി നടന്നതായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനും അടുത്തിടെ ആരോപണമുന്നയിച്ചിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]