കോട്ടയം ∙ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ഓഫിസും കന്റീനും പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗം അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ അവസ്ഥ നേരിൽ കണ്ട, തിരുവനന്തപുരത്തു നിന്നെത്തിയ ഉന്നത ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി മടങ്ങിയിട്ട് വർഷം ഒന്നായി.
ശുചിമുറികളിലെ പൈപ്പ് ലൈനുകൾ പോകുന്ന ഭാഗങ്ങളിലാണ് തകരാർ ഏറെയും. പൈപ്പ്ലൈനുകളിലെ വെള്ളം ഭിത്തിയിൽ പതിക്കുന്നത് ബലക്ഷയത്തിനു കാരണമാകുന്നുണ്ട്.
ദിവസവും കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും അടക്കം ആയിരക്കണക്കിനു പേരാണ് സ്റ്റാൻഡിലൂടെ സഞ്ചരിക്കുന്നത്.
താഴത്തെ നിലയിൽ കന്റീനും രണ്ടാമത്തെ നിലയിൽ ഓഫിസുകളും ജീവനക്കാർക്കു വിശ്രമിക്കാനുള്ള മുറികളുമുണ്ട്. കെട്ടിടത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.
ഉൾഭാഗത്ത് അടർന്ന പ്ലാസ്റ്ററിങ്ങും മറ്റു തകരാറുകളും പരിഹരിച്ചെന്നും പുറത്തെ ബലപ്പെടുത്തലാണ് പൂർത്തിയാക്കാനുള്ളതെന്നുമാണ് കെഎസ്ആർടിസിയുടെ വിശദീകരണം. 2025 ജൂലൈ 3ന് കോട്ടയം മെഡിക്കൽ കോളജ് ശുചിമുറി കെട്ടിടം തകർന്നുണ്ടായ അപകടത്തിനുശേഷം പഴക്കമേറെയുള്ള കെഎസ്ആർടിസി കെട്ടിടത്തിന്റെ കാര്യത്തിൽ ആശങ്കയേറെയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]