കായംകുളം∙ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ താലൂക്ക്, ജില്ലാ ആശുപത്രികളടക്കം മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും രോഗ നിർണയ ലാബ് നെറ്റ്വർക്ക് സ്ഥാപിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു പത്തിയൂർ, ചേപ്പാട് എന്നിവിടങ്ങളിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.
ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എ.ശോഭ, ജനപ്രതിനിധികളായ ഡി.കൃഷ്ണകുമാർ, എസ്.വിജയകുമാരി, കെ.വിശ്വപ്രസാദ്, എം.മണിലേഖ, തങ്കമണി വിജയൻ, സനിൽകുമാർ, ജാസ്മിൻ, ഷൈനി, ഐ.തമ്പി, ബിന്ദു ശിവാനന്ദൻ, ടി. തുളസി, എം.ശാലിനി, ഡിഎംഒ ഡോ.
ജമുനാ വർഗീസ്, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി.പണിക്കർ, പഞ്ചായത്ത് സെക്രട്ടറി ജി.മനോജ്, മെഡിക്കൽ ഓഫിസർ റെയ്ന തോമസ്, ഡോ.എ.ഷിനു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.
സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തിയൂരിൽ യു.പ്രതിഭ എംഎൽഎ അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, പഞ്ചായത്ത് പ്രസിഡന്റ് എൽ.
ഉഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ, ജനപ്രതിനിധികളായ എം.ജനുഷ, മണി വിശ്വനാഥ്, സിന്ധു മധുകുമാർ, ബി പവിത്രൻ, അനിതാ രാജേന്ദ്രൻ,ഡിഎംഒ ഡോ.ജമുന വർഗീസ്, പി.രാജീവ് കുമാർ, സുരേഷ് ബാബു, ലീലാ ഗോകുൽ, ആർ ശ്രീലക്ഷ്മി, ശ്രീലേഖ അനിൽകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ്.ഗോപിനാഥ പിള്ള, ഡോ. ജിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഹരിപ്പാട് ∙ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലെയും ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കരുവാറ്റ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ 885 ആരോഗ്യകേന്ദ്രങ്ങളിൽ 748 എണ്ണവും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.
ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.
2022 മുതൽ സൗജന്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവ സർക്കാർ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. രണ്ടു കോടി മുപ്പതു ലക്ഷം രൂപ വിനിയോഗിച്ച് ഗ്രാമീണ മേഖലയുടെ ചികിത്സാ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഉതകുന്ന വിധത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണ് നിർമിക്കുന്നത്.
6 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുന്നതിന് വേണ്ട
നടപടികൾ സ്വീകരിക്കണമെന്ന് ഭവന നിർമാണ ബോർഡിനോട് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ട രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ടി.എസ്.താഹ, ജില്ലാപഞ്ചായത്ത് അംഗം എ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.എം.അനസ് അലി, കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്.സനിൽകുമാർ, വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ, സ്ഥിരസമിതി അധ്യക്ഷൻമാരായ ശ്രീലേഖ മനു, ടി.മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജമുന വർഗീസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ കോശി സി.പണിക്കർ, പഞ്ചായത്ത് അംഗങ്ങളായ ബേബി നീതു, സുനിൽകുമാർ, സുസ്മിത, ഷാജി കരുവാറ്റ, പി.ബി.
ബിജു, വി.കെ.നാഥൻ, കെ.ആർ.പുഷ്പ, എസ്. അനിത, അനി ദത്തൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ ഒപി ബ്ലോക്
ചിങ്ങോലി∙ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആർദ്രംപദ്ധതി പ്രകാരം 21 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. ജനകീയ ലാബ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.
ജമുന വർഗീസ് ഉദ്ഘാടനം ചെയ്തു. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ കോശി.സി.പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു.
ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ, വൈസ് പ്രസിഡന്റ് ജി.സജിനി, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം യു.അനുഷ്യ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ശോഭാ ജയപ്രകാശ്, അശ്വതി തുളസി, അനീഷ്.എസ്.ചേപ്പാട്, പഞ്ചായത്തംഗങ്ങളായ പി.വിജിത, കെ.എൻ.നിബു, പ്രസന്ന സുരേഷ്, സരിത ജയപ്രകാശ്, പ്രമീഷ് പ്രഭാകരൻ, എ.അൻസിയ, പഞ്ചായത്ത് സെക്രട്ടറി എസ്.ജയശ്രീ, മെഡിക്കൽ ഓഫിസർ എസ്.അർച്ചന ചന്ദ്രൻ, ഡോ.എ.ഷിനു, കെ.കെ.സഷീൽ കുമാർ, മുഞ്ഞിനാട്ട് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]