ഉരുവച്ചാൽ∙ ശിവപുരത്തു കാട്ടുപോത്തിനെ കണ്ടെത്തിയതിനെതുടർന്നു വനം വകുപ്പ് പരിശോധന നടത്തി. ശിവപുരം വെള്ളിലോട് ജനവാസമേഖലയിലാണ് കാട്ടുപോത്തെത്തിയത്.
ശിവപുരം, വെമ്പടി ഭാഗത്ത് വനം ഉദ്യോഗസ്ഥർ പരിശോധന നടത്തി. രാത്രിയിൽ വെള്ളിലോട് ഭാഗത്ത് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു.
മട്ടന്നൂർ നഗരസഭയിലെ വനപ്രദേശമായ കോളാരി പൂങ്ങോട്ടുകാവിനുള്ളിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
രാത്രിയിൽ കോളാരി മേഖലയിലെ ചിലയിടങ്ങളിലും കാട്ടു പോത്തിനെ കണ്ടതായി പറയുന്നുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട
സാഹചര്യമില്ലെന്നും ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.നിതിൻ രാജ് പറഞ്ഞു. തിങ്കളാഴ്ചവൈകുന്നേരത്തോടെ പന്നിയും കുരങ്ങും ഉൾപ്പെടെയുള്ള വന്യ ജീവികൾ ഉണ്ടെങ്കിലും വെള്ളിലോട് പ്രദേശത്ത് ആദ്യമായാണ് കാട്ടുപോത്തിനെ കാണുന്നത്.
അടുത്തിടെ കണ്ണവം വനത്തിൽനിന്നു കൂട്ടം തെറ്റിയതെന്ന് കരുതുന്ന ഏകദേശം ഇതേ വലിപ്പത്തിലുള്ള ഒരു കാട്ടുപോത്തിനെ വട്ടോളി, ഇടുമ്പ ഭാഗത്തു കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
ആ കാട്ടുപോത്ത് തന്നെയാകാം ഇവിടെയും എത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. സെക്ഷൻ ഓഫിസർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമവതി, വൈസ് പ്രസിഡന്റ് ചാമ്പടൻ ജനാർദനൻ, ശിവപുരം വാർഡ് അംഗം ടി.പി.സിറാജ്, മുൻ പഞ്ചായത്ത് അംഗം കെ.ഗോപി എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]