ആനിക്കാട് ∙ പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മല്ലപ്പള്ളി പാതിക്കാട്–കവളിമാവ് റോഡിലെ യാത്രയാണ് ടാറിങ് ഇളകി കുഴി രൂപപ്പെട്ടതോടെ ദുരിതമാകുന്നത്. ഒരാഴ്ച മുൻപ് വിവിധയിടങ്ങളിൽ മെറ്റിൽ ഇറക്കിയെങ്കിലും പുനരുദ്ധാരണ പ്രവൃത്തികൾ തുടങ്ങിയിട്ടില്ല.
3 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് വർഷങ്ങളായി തകർച്ചയിലാണ്. പലയിടങ്ങളിലും തകർച്ച രൂക്ഷമാണ്.
ആഴത്തിലുള്ള വലിയ കുഴികൾ ഏറെയാണ് ഇവിടെ.
പെരുമ്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, കുന്നിരിക്കൽ തിരുക്കുടുംബം മലങ്കര കത്തോലിക്കാ പള്ളി, സെന്റ് ഗ്രിഗോറിയോസ് ദയറ ആശ്രമം, അന്തോണിയോസ് ദയറ എന്നിവിടങ്ങളിലേക്കു എത്തുന്ന റോഡാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും ആശ്രയിക്കുന്ന പാതയാണിത്.
ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെയുള്ള ചെറുകിട വാഹനങ്ങളുടെ യാത്രയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.
പുനരുദ്ധാരണ പ്രവൃത്തികൾക്കായി ഇറക്കിയിരിക്കുന്ന മെറ്റിൽ റോഡിലേക്കു നിരന്നതു ഇരുചക്ര വാഹനങ്ങളെ അപകടക്കെണിയിലാക്കുന്നു.
3 സ്വകാര്യബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ കാരണം കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡ് പൂർണമായും ടാറിങ് നടത്തിയിട്ട് പതിറ്റാണ്ട് കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. റോഡിന്റെ ശോച്യാവസ്ഥയ്ക്കു എത്രയും വേഗത്തിൽ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

