
കൊച്ചി: കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ‘ചാവേർ’ റിലീസിനായി ഒരുങ്ങുകയാണ്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകരേവരും ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയിലുമാണ്. എന്നാൽ ‘ചാവേർ’ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് താനല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ടിനു പാപ്പച്ചൻ.
”ജോയേട്ടൻ തിരക്കഥയൊരുക്കിയ ചാവേർ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്നുണ്ടായിരുന്നു. പിന്നെ അതൊക്കെ മാറി. ഞങ്ങളുടെ കോമൺ ഫ്രണ്ടായ സൗണ്ട് ഡിസൈനർ രംഗനാഥ് രവി വഴിയാണ് ഞാൻ അദ്ദേഹത്തിലേക്ക് എത്തിയത്. അങ്ങനെ ഞാൻ ഈ സിനിമയുടെ സംവിധായകനായി മാറി. ചിത്രത്തിൽ ഞാന്‍ ആഗ്രഹിച്ചയാളുകളെയാണ് കാസ്റ്റ് ചെയ്തത്. ജോയേട്ടന് ആദ്യം മറ്റു ചില മുഖങ്ങളെ കൊണ്ടുവരണമെന്നുണ്ടായിരുന്നു.
ആദ്യം ഈ ചിത്രം കാസ്റ്റിംഗിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ചിലരൊക്കെ ഓകെയായിരുന്നു, പിന്നെ സ്വാഭാവികമായും ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകുമല്ലോ, പിന്നെ ജോയേട്ടനെ ഞാൻ കൺവിൻസ് ചെയ്യുകയായിരുന്നു. ഷൂട്ടൊക്കെ കഴിഞ്ഞ് കുറച്ച് സീനൊക്കെ അദ്ദേഹം കണ്ടപ്പോള്‍ തന്നെ എല്ലാം സെറ്റാണെന്നാണ് പറഞ്ഞത്”, ടിനു പാപ്പച്ചൻ പറഞ്ഞു.
കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കുന്ന ‘ചാവേർ’ കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
വീണ്ടും ഹിറ്റ് അടിക്കാന്‍ അര്ജുന് അശോകന്; ‘ചാവേര്‍’ ക്യാരക്റ്റര്‍ ലുക്ക് എത്തി
‘ചാവേര്‍’ എന്ന്? റിലീസ് തീയതി ഇന്ന് പ്രഖ്യാപിക്കും
Last Updated Sep 7, 2023, 7:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]