ലണ്ടന്‍: ആഷസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ബെന്‍ സ്റ്റോക്സ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു.
മാത്യു പോട്ട്സും വില്‍ ജാക്സും 16 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഡര്‍ഹാം പേസറായ പോട്ട്സ് അവസാനമായി 2024 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെയാണ് കളിച്ചത്.
സറേയുടെ ജാക്സ് 2022 ഡിസംബറില്‍ പാകിസ്ഥാനെതിരെയും ഒരു ടെസ്റ്റ് കളിച്ചു. ഈ സീസണില്‍ 10 കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ നിന്ന് പോട്ട്സ് 28 വിക്കറ്റുകള്‍ വീഴ്ത്തി.
ജാക്സ് മൂന്ന് ഇന്നിംഗ്സുകളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്, 136 റണ്‍സ് നേടി. ഇടത് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍ക്ക് വുഡ് ടീമില്‍ തിരിച്ചെത്തി.
ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ വിരലിന് പരിക്കേറ്റ ഷോയിബ് ബഷീറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോക്സിനൊപ്പം, പരിചയസമ്പന്നരായ ജോ റൂട്ട്, സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, പോപ്പ് എന്നിവരും വിക്കറ്റ് കീപ്പറായി ജാമി സ്മിത്തും ടീമില്‍ ഉള്‍പ്പെടുന്നു.
ജോഫ്ര ആര്‍ച്ചര്‍ പേസ് ആക്രമണത്തെ നയിക്കും. ബ്രൈഡണ്‍ കാര്‍സെ, ഗസ് അറ്റ്കിന്സണ്, ജോഷ് ടംഗ്, മാര്‍ക്ക് വുഡ്, പോട്ട്സ് എന്നിവരും പേസര്‍മാരായി ടീമിലെത്തി.
ബഷീര്‍ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. റൂട്ട്, ജേക്കബ് ബെഥേല്‍, ജാക്സ് എന്നിവരും സ്പിന്‍ എറിയും.
അതേസമയം, ഇന്ത്യയ്ക്കെതിരായ ഓവല്‍ ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ക്രിസ് വോക്സിനെ ആഷസിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ഇംഗ്ലണ്ട് ആഷസ് ടീം: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്സണ്, ഷോയിബ് ബഷീര്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റന്‍), ബ്രൈഡണ്‍ കാര്‍സെ, സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, വില്‍ ജാക്സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്സ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, മാര്‍ക്ക് വുഡ്.
ടി20 പരമ്പരയില്‍ ആര്‍ച്ചര്‍ ഇല്ല ആഷസിന് മുന്നോടിയായി, ന്യൂസിലന്‍ഡിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. നിശ്ചിത ഓവര്‍ പരമ്പരയില്‍ ബ്രൂക്കാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
ഡക്കറ്റ്, സ്മിത്ത്, ആര്‍ച്ചര്‍ എന്നിവര്‍ക്ക് ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു. സാക്ക് ക്രാളിക്ക് ആദ്യമായി ടി20യില്‍ അവസരം ലഭിച്ചു.
ഏകദിന ടീമില്‍ സാം കറനും ലിയാം ഡോസണും തിരിച്ചെത്തിയിട്ടുണ്ട്, വൈറ്റ്-ബോള്‍ ഫോമില്‍ സ്ഥിരത പുലര്‍ത്തുന്ന ലൂക്ക് വുഡിനും പ്രതിഫലം ലഭിച്ചു. റെഹാന് അഹമ്മദ്, ബെഥേല്‍, സോണി ബേക്കര്‍, ജാമി ഓവര്ട്ടണ് എന്നിവരെ രണ്ട് ലിമിറ്റഡ് ഓവര്‍ ടീമുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് ഏകദിന ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന് അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, സോണി ബേക്കര്‍, ടോം ബാന്റണ്, ജേക്കബ് ബെഥേല്‍, ജോസ് ബട്ലര്, ബ്രൈഡണ്‍ കാര്‍സെ, സാം കറന്, ലിയാം ഡോസണ്, ബെന്‍ ഡക്കറ്റ്, ജാമി ഓവര്ട്ടണ്, ആദില്‍ റാഷിദ്, ജോ റൂട്ട്, ജാമി സ്മിത്ത്, ലൂക്ക് വുഡ്. ഇംഗ്ലണ്ട് ടി20 ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന് അഹമ്മദ്, സോണി ബേക്കര്‍, ടോം ബാന്റണ്, ജേക്കബ് ബെഥേല്‍, ജോസ് ബട്ലര്, ബ്രൈഡണ്‍ കാര്‍സ്, ജോര്‍ദാന്‍ കോക്സ്, സാക്ക് ക്രാളി, സാം കറന്, ലിയാം ഡോസണ്, ജാമി ഓവര്ട്ടണ്, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, ലൂക്ക് വുഡ്.
ഒക്ടോബര്‍ 18 ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഒരു ടി20 മത്സരത്തോടെയാണ് ഇംഗ്ലണ്ട് അവരുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്, ഒക്ടോബര്‍ 26 ന് മൗണ്ട് മൗംഗനുയിയില്‍ ഏകദിന മത്സരം ആരംഭിക്കും. നവംബര്‍ 1 ന് പരമ്പര അവസാനിക്കും.
തുടര്‍ന്ന് നവംബര്‍ രണ്ടാം വാരത്തില്‍ ആഷസ് ടീം പെര്‍ത്തിലെത്തും. നവംബര്‍ 21 മുതല്‍ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആദ്യ ടെസ്റ്റ് നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]