കൊടുങ്ങൂർ ∙ ദേശീയപാത 183ൽ പള്ളിക്കത്തോട് റോഡുമായി ചേരുന്ന ഇളമ്പള്ളി കവലയിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് ആവശ്യം. റോഡിന്റെ ഒരു വശത്ത് 40 അടി താഴ്ചയുണ്ട്. രണ്ടാഴ്ചയ്ക്കിടെ 2 അപകടങ്ങളാണ് മേഖലയിൽ നടന്നത്.
പൊൻകുന്നം സ്വദേശിയുടെ പിക്കപ് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികളായ വീട്ടമ്മയും മകനും സഞ്ചരിച്ച കാർ കുഴിയിലേയ്ക്കു മറിഞ്ഞ് അപകടം ഉണ്ടായിരുന്നു.
2 അപകടത്തിലും യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും വാഹനങ്ങൾ തകർന്നു.
കൊടുംവളവും കുത്തിറക്കവും
17–ാം മൈലിൽനിന്ന് കുത്തിറക്കം ഇറങ്ങിവരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. കഷ്ടിച്ച് 2 വാഹനത്തിനു പോകാൻ കഴിയുന്ന റോഡിൽ കൊടുംവളവുകളാണ്. ഇളമ്പള്ളി കവലയിലേക്ക് ഇറങ്ങിവരുന്ന ഭാഗത്തുനിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് എരുമേലി സ്വദേശി അധ്യാപിക മരിച്ചിരുന്നു.
ഇവിടെ അപകടം പതിവായതോടെ കഴിഞ്ഞയിടെ ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]