
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം അപകടം. മത്സ്യ ബന്ധനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന വള്ളം അഴിമുഖത്ത് രൂപപ്പെട്ട മണല്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് ബുധനാഴ്ച അപകടത്തില്‍പെട്ടത്.
വള്ളത്തില്‍ ഇരുപതിയാറോളം മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച വള്ളം മുതലപ്പൊഴി ഹാര്‍ബറിലേക്ക് നീക്കി.ചൊവ്വാഴ്ചയും അഴിമുഖത്ത് സമാനമായ അപകടത്തിൽ 33 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ച് കയറിയിരുന്നു.അതെസമയം മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ബോട്ടും ചൊവ്വാഴ്ച അപകടത്തില്‍ പെട്ടിരുന്നു. ഡ്രജിംഗ് അടക്കമുള്ള ജോലികൾ മൂന്നാഴ്ച്ചയിലേറെയായി മുടങ്ങിയെന്ന് മത്സ്യതൊഴിലാളികള്‍ പപറയുന്നുണ്ട്. അഴിമുഖത്തെ മണല്‍ നീക്കി ആഴം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകുമെന്ന് മത്സ്യതൊഴിലാളികള്‍ ആശങ്ക പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]