കോട്ടയം ∙ കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ യുവ ടൂറിസം ക്ലബ്, ജില്ലാ ടൂറിസം വകുപ്പ്, ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷൻ, ചേമ്പർ ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് (സിവിഎച്ച്ആർ) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രാജ്യാന്തര ടൂറിസം വാരാഘോഷത്തിന് തുടക്കം കുറിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സിവിഎച്ച്ആർ പ്രസിഡന്റ് സലീം എം. ദാസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം വി.എൻ.ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പൽമാരായ ടി.സത്യൻ, എം.എസ്.ബിജീഷ്, പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ്, ട്രാവൽ ആൻഡ് ടൂറിസം അധ്യാപിക ഡോ.
ഷോബി ദാസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റൂബി ജോസഫ്, ഡിടിപിസി സെക്രട്ടറി ആതിര, ഉത്തരവാദിത്ത ടൂറിസം ജില്ലാ കോഓർഡിനേറ്റർ വി.എസ്.ഭഗത് സിങ്, സ്കൂൾ ഹെഡ്മാസ്റ്റർ എസ്.കെ.നിഷാദ്, എം.കണ്ണൻ എന്നിവർ സംസാരിച്ചു.
സ്കൂളിലെ ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥികൾ അംഗങ്ങളായ യുവ ടൂറിസം ക്ലബ് സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ആഘോഷങ്ങൾ സെപ്റ്റംബർ 27ന് ലോക വിനോദ സഞ്ചാര ദിനത്തിൽ കവണാറ്റിൻകരയിൽ സമാപിക്കും. ‘ഹെക്സ സെലിബ്രഷൻസ്’ എന്നു പേരിട്ടിരിക്കുന്ന ആറ് ദിവസത്തെ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ടി.സത്യൻ, ഡോ.
ഷോബി ദാസ് എന്നിവർ നേതൃത്വം നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]