കൊച്ചി: ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്ക് 198 ആഡംബര കാറുകൾ ഇറക്കുമതി ചെയ്തതായി കസ്റ്റംസ്. ഇതിൽ എത്രയെണ്ണം കേരളത്തിലുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
വാഹന ഡീലർമാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 198 വാഹനങ്ങൾ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയത്. ഈ വാഹനങ്ങളെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് കസ്റ്റംസിൻ്റെ തീരുമാനം.
പരിശോധനകൾക്കിടെ സംസ്ഥാനത്ത് നിന്ന് 11 ആഡംബര കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് ഈ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസിലേക്ക് മാറ്റും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് നിലവിൽ പരിശോധന നടക്കുന്നത്.
കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സെൻട്രൽ സിൽക്ക് ബോർഡ് മെമ്പർ സെക്രട്ടറി എന്നിവരാണ് വാഹനങ്ങൾ വാങ്ങിയവരിൽ ഉൾപ്പെടുന്നത്.
ഈ രണ്ട് വാഹനങ്ങളും നിലവിൽ ബെംഗളൂരുവിലാണ് ഉള്ളതെന്നും newskerala.net കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് തീരുവ വെട്ടിച്ച് അനധികൃതമായി വാഹനങ്ങൾ ഇറക്കുമതി ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭൂട്ടാനിൽ നിന്നുള്ള വാഹന ഇറക്കുമതിയുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായി ഇന്ന് വൈകിട്ട് 6.30ന് കൊച്ചിയിൽ കസ്റ്റംസ് വാർത്താ സമ്മേളനം നടത്തും. കേരള-ലക്ഷദ്വീപ് ചുമതലയുള്ള കസ്റ്റംസ് പ്രിവൻ്റീവ് കമ്മീഷണറാണ് മാധ്യമങ്ങളെ കാണുന്നത്.
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മലയാള സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ പരിശോധന നടക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ തേവരയിലെ വസതിയിലും ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലെ വീട്ടിലുമാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. കേരളത്തിൽ 30 കേന്ദ്രങ്ങളിൽ പരിശോധന മമ്മൂട്ടിയുടെ പഴയ വീട്ടിലെ കാറുകൾ സൂക്ഷിക്കുന്ന ഗോഡൗണിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കേരള മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ട്.
വാഹനങ്ങളുടെ രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്. സിനിമാ താരങ്ങളുടെ വീടുകൾ ഉൾപ്പെടെ സംസ്ഥാനത്ത് മുപ്പതോളം കേന്ദ്രങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 30 ഇടങ്ങളിലാണ് റെയ്ഡ്. കോഴിക്കോട് തൊണ്ടയാട് റോഡ് വേ യൂസ്ഡ് കാർ ഷോറൂമിലും പരിശോധന പുരോഗമിക്കുകയാണ്.
കോഴിക്കോട് പ്രിവൻ്റീവ് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഇവിടുത്തെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. അതേസമയം, പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വസതിയിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും വാഹനങ്ങൾ കണ്ടെത്താനാവാത്തതിനെ തുടർന്ന് പരിശോധന നടത്താതെ മടങ്ങി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]