അബുദാബി ∙ ഒറ്റ വീസയിൽ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങൾ സന്ദർശിക്കാവുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് (ജിസിസി ഗ്രാൻഡ് ടൂർസ്) അപേക്ഷിക്കാനുള്ള ഡിജിറ്റൽ സംവിധാനം ഉടൻ നിലവിൽവരും.
ആറ് ഗൾഫ് രാജ്യങ്ങളും നടപടികൾ പൂർത്തിയാക്കി അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. ഇതോടെ, ഓരോ രാജ്യങ്ങൾ സന്ദർശിക്കാനും പ്രത്യേക വീസ എടുക്കുന്ന നിലവിലെ രീതി ഇല്ലാതാകും.
വിനോദസഞ്ചാരത്തിനു പുറമേ ഗൾഫിലെ വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകൾക്കും ഏകീകൃത വീസ കരുത്തേകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]