പിറവന്തൂർ∙ രാജ്യാന്തര നിലവാരത്തിൽ കളിസ്ഥലമെന്ന, വാഗ്ദാന പെരുമഴ നടത്തിയ പത്തനാപുരത്ത് ഇതുവരെയും പൊതു കളിസ്ഥലമില്ല. യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ റോഡിൽ ഫുട്ബോൾ കളിച്ചു പ്രതിഷേധിച്ചു. രാവിലെ 11ന് പഞ്ചായത്ത് ഓഫിസിനു മുന്നിൽ പത്തനാപുരം–കുന്നിക്കോട് റോഡിലായിരുന്നു പ്രതിഷേധം.
പഞ്ചായത്തംഗങ്ങളായ സാജൂഖാൻ–ഫാറൂഖ് മുഹമ്മദ്, എം.എസ്,നിവാസ് എന്നിവർ പഞ്ചായത്തിന്റെ പേരിലുള്ള ജഴ്സിയണിഞ്ഞ് എത്തുകയായിരുന്നു.
സെക്രട്ടറിയുടെ മുറിയിലെത്തി കളിച്ച് പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും പൊലീസ് തടഞ്ഞതിനാൽ റോഡിലേക്ക് പ്രതിഷേധം മാറ്റി. പ്രതിഷേധം കെപിസിസി അംഗം സി.ആർ.നജീബ് ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി എം.ഷേക്പരീത്, എ.ആസാദ് എന്നിവർ പങ്കെടുത്തു.ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിൽ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പത്തനാപുരം എംഎൽഎയായ മന്ത്രി കെ.ബി.ഗണേഷ്കുമാർ നേരത്തേ സ്പോർട്സ് മന്ത്രിയായിരുന്നപ്പോൾ ഇൻഡോർ സ്റ്റേഡിയവും, ഫുട്ബോൾ സ്റ്റേഡിയവും നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കളിസ്ഥലത്തിനായി പഞ്ചായത്തും പണം വകയിരുത്തി.
എന്നാൽ ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല. ഒട്ടേറെ കായികപ്രേമികളുള്ള ഇവിടെ പൊതു കളിസ്ഥലമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പരിശീലനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കായിക പ്രേമികൾ കൊല്ലം, പത്തനംതിട്ട അടക്കമുള്ള സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]