വളയം∙ ഇരുന്നലാട് കുന്നിൽ ചെങ്കൽ ഖനനം നടത്താനായി വിലയ്ക്കു വാങ്ങിച്ച സ്ഥലത്ത് ഖനന നീക്കം ഉപേക്ഷിച്ചതായി ഉടമകൾ. ഖനനത്തിനെതിരെ നാട്ടുകാർ രാഷ്ട്രീയം മറന്ന് സംഘടിക്കുകയും വിവിധ തലങ്ങളിൽ സമരം നടത്തുകയും ചെയ്തിരുന്നു.
നിയമ നടപടികളുമായും കർമ സമിതി നീങ്ങി തുടങ്ങിയതിനിടയിലാണ് സ്ഥലം ഉടമ മെഹറൂഫ് അലിയും സംഘവും സമര സമിതി നേതാക്കളുമായി ചർച്ചയ്ക്ക് എത്തിയത്. ആയുർവേദ കോളജ് എന്നതാണ് ലക്ഷ്യമെന്ന ഉടമ അറിയിച്ചതിനോട് സമര സമിതി യോജിച്ചു.
പ്രോജക്ട് റിപ്പോർട്ടും കെട്ടിടത്തിന്റെ സ്കെച്ചും പ്ലാനും സമര സമിതിക്കു മുമ്പാകെ വച്ചു. ആയുർവേദ കോളജിന് സമര സമിതിയുടെ പിന്തുണ ഉണ്ടാകും. സമര സമിതി മുന്നോട്ടു വച്ച ആവശ്യങ്ങൾ ഉടമ അംഗീകരിച്ചതായി സമര സമിതി അറിയിച്ചു.
കുന്നിന്റെ സമനില പ്രതലം 10 മീറ്ററിൽ കൂടുതൽ താഴ്ത്തരുത്, വെട്ടുന്ന കല്ലുകൾ അവിടെ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് അല്ലാതെ പുറത്ത് വിൽപന നടത്തരുത്, നിലവിലുള്ള സമര സമിതി നേതാക്കൾക്ക് എതിരെയും നാട്ടുകാർക്ക് എതിരെയുമുള്ള മുഴുവൻ കേസുകളും പിൻവലിക്കണം എന്നിവയാണ് അംഗീകരിച്ചത്.
തുടർ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കെ.പി.നാണു (ചേലത്തോട്), കെ.പി. കുമാരൻ, ഗംഗൻ, പുത്തോളി കുമാരൻ, തയ്യിൽ ശ്രീധരൻ, പി.കെ.കുഞ്ഞിരാമൻ, എൻ.പി.സുധീഷ്, മുൻ പഞ്ചായത്ത് മെംബർമാരായ അജിത, കുമാരൻ പാറ ഇടുക്കിൽ എന്നിവർ അടങ്ങുന്ന സമിതിയെ നിയോഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]