പാവറട്ടി ∙ പഞ്ചായത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി. 3 വർഷത്തിലധികമായി ജല അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനു വേണ്ടി കുഴിയെടുത്ത റോഡുകൾ പൂർണമായി തകർന്ന അവസ്ഥയിലാണ്.
കുഴിയെടുക്കുമ്പോൾ റോഡ് അറ്റകുറ്റ പണികൾക്കുള്ള ഫണ്ട് കണ്ടിരുന്നില്ല. ഭരണ തലത്തിലും രാഷ്ട്രീയ തലത്തിലും ഏറെ ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് മന്ത്രി ഇടപെട്ട് ജല അതോറിറ്റി 4.9 കോടി രൂപ അനുവദിച്ചു.
ഇതു ഉപയോഗിച്ചാണ് ഇപ്പോൾ അറ്റകുറ്റപ്പണികൾ നടത്തുന്നത്.
കുഴികളിൽ നിറഞ്ഞ മണ്ണ് യന്ത്ര സഹായത്താൽ മാറ്റിയതിന് ശേഷം ജിഎസ്പി മിശ്രിതം നിറയ്ക്കുന്ന ജോലികളാണ് ഇപ്പോൾ തുടങ്ങിയിട്ടുള്ളത്. തുടർന്ന് ടാറിങ് നടത്തും.
അറ്റകുറ്റ പ്പണികൾ പഞ്ചായത്ത് പ്രസിഡന്റ് എം.എം.റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ തോമസ് അധ്യക്ഷയായി.
ജനപ്രതിനിധികളായ സിബി ജോൺസൺ, കെ.ദ്രൗപതി, ടി.കെ.സുബ്രഹ്മണ്യൻ, സിൽജി ജോജു, കെ.കെ.സുധ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബാബു ആന്റണി, കേരള കോൺഗ്രസ് (എം) ഐടി സെൽ ജില്ലാ കൺവീനർ സാംസൺ ചിരിയങ്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]