പനമരം ∙ ചെറിയ പുഴയിൽ മാത്തൂർ വയൽ ഭാഗത്തെ ചെക്ഡാമിനു സമീപം അടിഞ്ഞുകൂടിയ വലിയ മുളങ്കൂട്ടങ്ങളും മരങ്ങളും ചെക്ഡാമിനും, സമീപത്തെ റോഡിനും ഭീഷണിയാകുന്നു. കനത്ത മഴയോടൊപ്പം ഒഴുകിയെത്തിയ വൻമരങ്ങളും ശക്തമായ കുത്തൊഴുക്കിൽ നിലംപൊത്തിയ മുളങ്കൂട്ടങ്ങളുമാണ് ചെക്ഡാമിൽ തടഞ്ഞു നിൽക്കുന്നത്.
മുളങ്കൂട്ടം ചുവട് അടക്കം വന്നടിഞ്ഞതിനാൽ മഴയിൽ ഒഴുകിയെത്തിയ മറ്റു മരങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്.
പുഴയിലെ മരങ്ങളും മാലിന്യവും ഉടനടി നീക്കം ചെയ്തില്ലെങ്കിൽ മഴ പെയ്ത് പുഴ കരകവിഞ്ഞാൽ ചെക്ഡാമിന്റെ സംരക്ഷണഭിത്തി അടക്കം തകർന്ന് പുഴയോരം വ്യാപകമായി ഇടിയുമെന്ന് നാട്ടുകാർ പറയുന്നു. പുഴ ഗതിമാറി ഒഴുകും.ഇത് ചെക്ഡാമിനു സമീപത്തുകൂടി കടന്നുപോകുന്ന നെല്ലിയമ്പം – പനമരം റോഡിനും ഭീഷണിയാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]