പന്തളം ∙ പമ്പയിൽ നടത്തിയ അയ്യപ്പസംഗമത്തിന് ബദലല്ല ശബരിമല സംരക്ഷണ സംഗമമെന്നും ആയിരക്കണക്കിനു വിശ്വാസികളുടെയും ആത്മീയാചാര്യൻമാരുടെയും സന്യാസി ശ്രേഷ്ഠൻമാരുടെയും ആവശ്യം പരിഗണിച്ചാണ് ഇതു നടത്തുന്നതെന്നും ശബരിമല സംരക്ഷണസംഗമം സ്വാഗതസംഘം ചെയർമാൻ വത്സൻ തില്ലങ്കേരി. ശബരിമലയുടെ വികസനവും സുരക്ഷയും ചർച്ച ചെയ്തശേഷം ഉയരുന്ന നിർദേശങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് കോടതി ഉന്നയിച്ച സംശയങ്ങൾ തന്നെയാണ് വിശ്വാസികൾക്കുമുള്ളത്.
കാനന ക്ഷേത്രമെന്ന നിലയിൽ ശബരിമലയുടെ വിശുദ്ധി സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ, ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാനാണു സർക്കാർ ശ്രമം.
പണം കൊയ്യാനുള്ള ഇടമാക്കാനുള്ള ഗൂഢലക്ഷ്യമാണുള്ളത്. സന്നദ്ധ പ്രവർത്തനങ്ങളെല്ലാം വിലക്കിയ ദേവസ്വം ബോർഡ്, എല്ലാ സേവനങ്ങൾക്കും പണം ഈടാക്കുകയാണ്.
സ്വർണം കാണാതായ സംഭവം ഗുരുതരമാണ്. മൂല്യവത്തായ ഒട്ടേറെ വസ്തുക്കൾ ബോർഡിന്റെ ക്ഷേത്രങ്ങളിലുണ്ട്.
ഇവയ്ക്ക് കൃത്യമായ പരിശോധനയോ ഓഡിറ്റിങ്ങോ നടക്കുന്നില്ല. അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് അയ്യപ്പ ഭക്തരല്ല, പിണറായി ഭക്തരാണ്.
പിണറായി വിജയൻ ഭക്തനാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിലൂടെ പിണറായി കപട
കമ്യൂണിസ്റ്റാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വികസനത്തിനു കേന്ദ്രം നൽകുന്ന പണം കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സ്വാഗതസംഘം പ്രസിഡന്റ് പി.എൻ.നാരായണവർമ, കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ, ഭാരവാഹികളായ അനിൽ വിളയിൽ, വി.കെ.ചന്ദ്രൻ, ജയൻ ചെറുവള്ളിൽ, കെ.പി.ഹരിദാസ് എന്നിവരും പങ്കെടുത്തു.
ശബരിമല സംരക്ഷണസംഗമം 22ന് പന്തളത്ത്
പന്തളം ∙ വിശ്വാസത്തോടൊപ്പം വികസനം എന്ന സന്ദേശവുമായി ശബരിമല കർമസമിതി നടത്തുന്ന ശബരിമല സംരക്ഷണസംഗമം 22ന് പന്തളത്തു നടക്കും. ശബരിമലയുമായി ബന്ധപ്പെട്ട
വിവിധ വിഷയങ്ങളിൽ പന്തളം നാനാക് കൺവൻഷൻ സെന്ററിൽ രാവിലെ സെമിനാറുകൾ നടക്കും. വാഴൂർ തീർഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീർഥപാദർ സെമിനാർ ഉദ്ഘാടനം ചെയ്യും.
ശബരിമല കർമസമിതി അധ്യക്ഷ കെ.പി.ശശികല അധ്യക്ഷയാകും. ഉച്ചകഴിഞ്ഞു 3ന് കുളനട
കൈപ്പുഴയിലെ മൈതാനത്താണു സംഗമം സമ്മേളനം. ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ഉദ്ഘാടനം നിർവഹിക്കും.
സ്വാഗതസംഘം പ്രസിഡന്റ് പി.എൻ.നാരായണ വർമ അധ്യക്ഷനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]