സൗജന്യ പിഎസ്സി പരീക്ഷാ പരിശീലനം
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കായി സൗജന്യ പിഎസ്സി മത്സര പരീക്ഷ പരിശീലനം തുടങ്ങുന്നു. 30 ദിവസത്തെ പരിശീലനത്തിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പ്രിലിമിനറി ഉൾപ്പെടെയുള്ള പരീക്ഷകൾക്കായി പിഎസ്സി നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി കഴിയാത്ത ബിരുദം, 10–ാം ക്ലാസ് തുടങ്ങിയ യോഗ്യതയുള്ള ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം.
താൽപര്യമുള്ളവർ ചേർത്തല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 04782813038, 8547344194.
ഒപി ബ്ലോക്ക് ഉദ്ഘാടനം നാളെ
ചിങ്ങോലി∙ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം നിർമിച്ച പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 11നു മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും. ജനകീയ ലാബ് ജില്ലാ മെഡിക്കൽ ഓഫിസർ ജമുന വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.
പയ്യന്നൂരിലേക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ്
ആലപ്പുഴ∙ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ നിന്നും പയ്യന്നൂരിലേക്ക് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു.
രാത്രി എട്ടിന് ആലപ്പുഴയിൽ നിന്നും സർവീസ് ആരംഭിച്ച് പറവൂർ കൊടുങ്ങല്ലൂർ കോഴിക്കോട് കണ്ണൂർ വഴി രാവിലെ 6.35ന് പയ്യന്നൂരിൽ എത്തും. തിരികെ രാത്രി 7.45ന് പയ്യന്നൂരിൽ ആരംഭിച്ച് രാവിലെ 6.20ന് ആലപ്പുഴയിലെത്തും.
449 രൂപയാണ് ടിക്കറ്റ് നിരക്ക്.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ പുലിയൂർ, പൂപ്പരത്തി, മഠത്തുംപടി, പഴയാറ്റിൽ, പേരിശ്ശേരി അമ്പലം, പേരിശ്ശേരി ഷാപ്പുപടി ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙നോർത്ത് സെക്ഷനു കീഴിൽ തോട്ടാത്തോട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 12 വരെയും എസ്.വിഹാർ ട്രാൻസ്ഫോമർ പരിധിയിൽ 9മുതൽ5 വരെയും വൈദ്യുതി മുടങ്ങും
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ കബീർ പ്ലാസ, ജെപി ടവർ, രവീസ് ഹൈറ്റ്സ് എച്ച്ടി, രവീസ് ഹൈറ്റ്സ് എൽടി, മഹേശ്വരി ഹൗസ്, മഹേശ്വരി ടെക്സ്റ്റൈൽ, ബോട്ട് ജെട്ടി, പുളിമൂട്ടിൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ പകൽ 9മുതൽ 6വരെ വൈദ്യുതി മുടങ്ങും
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷന്റെ കീഴിൽ ചെട്ടികാട്, ഔവർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കമ്പിവളപ്പ്, ഖാദിരിയ, പനച്ചുവട്, കുരുട്ടു ഈസ്റ്റ്, ഒറ്റപ്പന ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ മഹേഷ് നമ്പർ 2,നർബോന, ഗലീലിയ, അറപ്പപൊഴി ട്രാൻസ്ഫോമർ പരിധിയിൽ പകൽ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]