ഷൊർണൂർ ∙ നഗരസഭയിലെ 2025-26 വർഷത്തിലെ പുതിയ റോഡുകളുടെ ടെൻഡർ അംഗീകരിക്കുന്ന വിഷയത്തിൽ കൗൺസിൽ യോഗത്തിൽ അജൻഡ കീറിയെറിഞ്ഞ് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. വാർഡിലെ റോഡിന്റെ എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ ഏകോപിക്കുന്നതിൽ വാർഡ് കൗൺസിലറെ പോലും അറിയിച്ചില്ല എന്നാണ് ബിജെപി അംഗങ്ങൾ പറയുന്നത്. ബിജെപി വാർഡുകളിലെ വികസന പദ്ധതികൾ തടയുകയും, കാലതാമസം വരുത്തുകയുമാണു ഭരണസമിതി ചെയ്യുന്നതെന്ന് ബിജെപി കൗൺസിലർ ഇ.പി.
നന്ദകുമാർ പറഞ്ഞു. 16 അജൻഡകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ ആദ്യ അജൻഡ തന്നെ റോഡ് ടെൻഡർ വിഷയമായിരുന്നു.
കൗൺസിലിൽ വിഷയം ചർച്ച ചെയ്ത ശേഷം അജണ്ട
കീറിയെറിഞ്ഞ് ബിജെപിയുടെ കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. എന്നാൽ രാഷ്ട്രീയം നോക്കിയിട്ടല്ല വാർഡിലെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും, ബിജെപി വാർഡുകളിൽ പോലും ടെൻഡർ ഉണ്ടെന്നും ഭരണസമിതി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന രാഷ്ട്രീയ നാടകമാണ് ബിജെപി നടത്തുന്നതെന്നും, ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നഗരസഭ അധ്യക്ഷൻ എം.കെ.ജയപ്രകാശ് പറഞ്ഞു.
എന്നാൽ വാർഡിൽ വികസന പ്രവർത്തനങ്ങൾ വരുന്നതിൽ കോൺഗ്രസ് എതിരല്ലെന്നു കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു.
അതിനാൽ അജൻഡകളെ കോൺഗ്രസ് സ്വാഗതം ചെയ്തു എന്ന് കോൺഗ്രസ് കൗൺസിലർ കെ.കൃഷ്ണകുമാർ പറഞ്ഞു. നഗരസഭയിൽ ബിജെപി സിപിഎം കൂട്ടുകെട്ടാണ് നിലവിലുള്ളത്.
വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും അത് പ്രകടമാകുമെന്ന് കോൺഗ്രസ് കൗൺസിലർ ടി.കെ.ബഷീറും പ്രതികരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]