ആലപ്പുഴ ∙ പ്രാർഥനയും ആത്മീയ പ്രബോധനങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ ഇന്നലെ നാടെങ്ങും ശ്രീനാരായണഗുരുവിന്റെ മഹാസമാധിദിനം ആചരിച്ചു. അമ്പലപ്പുഴ താലൂക്ക് യൂണിയൻ ആസ്ഥാനത്തും, യൂണിയന്റെ 60 ശാഖകളിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാധിദിനം ആചരിച്ചു.
ശ്രീനാരായണ ഭവനങ്ങളും, ഗുരു മന്ദിരങ്ങളും ഗുരുവചനങ്ങൾ കൊണ്ടു നിറഞ്ഞു. ശാഖകളിൽ പീതപതാക ഉയർത്തി.
ഗണപതിഹോമത്തോടെ പ്രാർഥനകൾ തുടങ്ങി. ശ്രീനാരായണഗുരുവിന്റെ രൂപത്തിൽ ദീപം തെളിച്ചു.
പുഷ്പാർച്ചനയും, ഗുരുപൂജയും, ഗുരുഭാഗവത പാരായണവും, ഗുരുദേവ കൃതികളുടെ പാരായണവും, ഉപവാസവും, ശാന്തി യാത്രകളും, പായസവും അന്നദാന വിതരണവും നടത്തി.
∙ എസ്എൻഡിപി അമ്പലപ്പുഴ യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ മണ്ഡപത്തിൽ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, ബോർഡ് അംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്, കൗൺസിൽ അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
∙ പോള–ചാത്തനാട് ശ്രീ ഗുരുദേവാദർശ പ്രചാരണ സംഘം ശ്രീനാരായണഗുരു മഹാസമാധി ദിനം ആചരിച്ചു. പൊതു ജനങ്ങൾക്കു പ്രസാദ വിതരണം നടത്തി.
രക്ഷാധികാരി കെ.ജി.ഗിരീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി.സാധുജൻ, പി.സാബു എന്നിവർ പ്രസംഗിച്ചു.
∙ ആര്യാട് ഐക്യഭാരതം ശ്രീനാരായണ പ്രാർഥന സമിതിയിൽ പ്രസിഡന്റ് എൻ.ഹരിലാൽ പതാക ഉയർത്തി.
പുഷ്പാർച്ചനയും സമൂഹ പ്രാർഥനയും നടത്തി. ശ്രീനാരായണ ഗുരുദേവ പ്രഭാവം ഗാന്ധിജിയിൽ എന്ന വിഷയത്തിൽ പുന്നപ്ര ജ്യോതി കുമാർ പ്രഭാഷണം നടത്തി.
എൻ.ഹരിലാൽ അധ്യക്ഷത വഹിച്ചു. കഞ്ഞി വീഴ്ത്തൽ ജയൻ സുശീലൻ ഉദ്ഘാടനം ചെയ്തു.
കെ.പി.മോഹൻ ദാസ്, പി.ജയദേവ്, കെ.ആർ.ബാബു, പി.ശാന്തകുമാർ, വി.ആർ.ഹരിലാൽ, എം.എസ്.ബാബു, കെ.എം.അരുൾ എന്നിവർ പ്രസംഗിച്ചു.
കരുമാടി ∙ ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ഗുരു ചൈതന്യ പ്രാർഥന സമിതിയുടെ ഗുരുദേവ ഭാഗവത പാരായണം, ഛായാചിത്രത്തിൽ പുഷ്പാർച്ചന, കഞ്ഞിവീഴ്ത്തൽ ചടങ്ങുകൾ നടന്നു. കെ.രവീന്ദ്രൻ ചന്ദ്രികാ ഭവനം ഉദ്ഘാടനം ചെയ്തു.
കരുമാടി മോഹനൻ, ശാരി, അനിത, രഞ്ജിനി, ലേഖ, മായ, ജയ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു.
പുന്നപ്ര ∙ ഗുരുധർമ പ്രചാരണ സഭയുടെയും എസ്എൻഡിപി ശാഖയുടെയും നേതൃത്വത്തിൽ ഗുരു സമാധി ദിനത്തിൽ അന്നദാന വിതരണം നടത്തി. ശാഖാ യോഗം കൺവീനർ കെ.പി.പ്രദീപ്, ചെയർമാൻ കെ.എം.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സെമിനാർ നടത്തി
ആലപ്പുഴ∙ കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ‘ശ്രീനാരായണഗുരു സന്ദേശങ്ങൾ, സംഭാവനകൾ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ പി.ജെ.കുര്യൻ അധ്യക്ഷത വഹിച്ചു. തോട്ടുങ്കൽ ജോർജ് ജോസഫ്, ദിലീപ് രാജേന്ദ്രൻ, പ്രഫ.മിനി ജോസ്, ഷീല ജഗധരൻ, ജോസഫ് മാരാരിക്കുളം, ഹക്കീം മുഹമ്മദ് രാജാ, ദിലീപ് ചെറിയനാട്,മ ങ്കൊമ്പ് സദാശിവൻ നായർ, ടി.എം.
സന്തോഷ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]