മട്ടന്നൂർ ∙ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സർഗവേദി നടത്തിയ ജില്ലാതല സർഗോത്സവം നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സത്യം വിളിച്ചുപറയാൻ നാം മടിക്കുന്നുണ്ടോ എന്ന തോന്നലാണുള്ളതെന്ന് നടൻ മുഹമ്മദ് പേരാമ്പ്ര.
സ്വാതന്ത്ര്യത്തിന്റെ കഥ പറഞ്ഞല്ല ദൈവത്തിന്റെ കഥ പറഞ്ഞാണു ഫാഷിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തിയതെന്നും എല്ലാ ഇരുട്ടിനുമെതിരായി തീപ്പന്തം ഉയർന്നു കത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം.സുഷമ, ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ, ട്രഷറർ കെ.ഷീബ, ജയരാജൻ കാരായി, കെ.രഞ്ജിത്ത്, പി.ആർ.സ്മിത എന്നിവർ പ്രസംഗിച്ചു. എ.എം.സുഷമ സമ്മാനവിതരണം നിർവഹിച്ചു. തലശ്ശേരി ഏരിയ ഓവറോൾ ചാംപ്യന്മാരായി.
കണ്ണൂർ നോർത്ത് രണ്ടാംസ്ഥാനവും കണ്ണൂർ സൗത്ത് മൂന്നാംസ്ഥാനവും നേടി. കണ്ണൂർ സൗത്തിലെ ജില്ലാ പൊലീസ് ഓഫിസ് ജീവനക്കാരി അനഘ സജീവൻ കലാതിലകവും തലശ്ശേരി ഗവ.ചിൽഡ്രൻസ് ഹോം ജീവനക്കാരൻ ടി.കെ.ശ്രീലേഷ് കലാപ്രതിഭയുമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]