അമ്പലപ്പുഴ ∙ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഇന്നു തിരി തെളിയും. നാടകശാലയിലെ സരസ്വതി മണ്ഡപത്തിൽ ഇന്ന് വൈകിട്ട് 6ന് തന്ത്രി പുതുമന മധുസൂദനൻ നമ്പൂതിരി ദീപം തെളിയിക്കും. തുടർന്ന് സംഗീത സദസ്സ്.
ഒക്ടോബർ 2ന് 8ന് പൂജയെടുപ്പ്,തുടർന്ന് വിദ്യാരംഭം. നാളെ വൈകിട്ട് 6.15ന് അമ്പലപ്പുഴ ബ്രാഹ്മണ സമൂഹ മഠം വനിത വിഭാഗത്തിന്റെ ഹരികഥ.
24ന് വൈകിട്ട് 6.15ന് വയലിൻ സോളോ. 25ന് വൈകിട്ട് 6.15ന് സംഗീത സന്ധ്യ.
26ന് വൈകിട്ട് 6.15ന് ഭക്തിഗാനസുധ.
27ന് വൈകിട്ട് 6.15ന് സംഗീത സദസ്സ്. 28ന് വൈകിട്ട് 6.15ന് സംഗീത സദസ്സ്.
29ന് 6.15ന് സോപാന സംഗീതം. ദീപാരാധനയ്ക്ക് ശേഷം പൂജ വയ്പ്. 30ന് വൈകിട്ട് 6.15ന് നൃത്താർച്ചന.
ഒക്ടോബർ ഒന്നിന് 6.15ന് സംഗീത സദസ്സ്. ഇന്നു മുതൽ 29 വരെ വൈകിട്ട് 5 മുതൽ സരസ്വതി മണ്ഡപത്തിൽ ഗോപികാ സംഘത്തിന്റെ ലളിത സഹസ്രനാമ പാരായണം ഉണ്ടാകും.
വട്ടപ്പായി ക്ഷേത്രം
കുഞ്ഞിപ്പാടം ∙ വട്ടപ്പായി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്നു വൈകിട്ട് 6ന് കുംഭം വയ്പ് ചടങ്ങോടെ ആരംഭിക്കും.
ദിവസവും രാവിലെ ലളിതാസഹസ്ര നാമജപവും വൈകിട്ട് ദീപക്കാഴ്ച ഭജന എന്നിവയും നടക്കും. 29ന് വൈകിട്ട് പൂജ വയ്പ്.
ഒന്നിന് മഹാനവമി. രണ്ടിന് വിദ്യാരംഭം.
പുന്നപ്ര ക്ഷേത്രം
പുന്നപ്ര ∙ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 29ന് വൈകിട്ട് 6.30ന് പൂജ വയ്പ്.
ഒക്ടോബർ രണ്ടിന് പൂജയെടുപ്പും വിദ്യാരംഭവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]