രാജ്യാന്തര
വീണ്ടും കുതിപ്പിന്റെ ട്രാക്ക് പിടിച്ചതോടെ കേരളത്തിലും റെക്കോർഡ് പുതുക്കിയുള്ള മുന്നേറ്റം. ഗ്രാമിന് 40 രൂപ ഉയർന്ന് 10,320 രൂപയും പവന് 320 രൂപ വർധിച്ച് 82,560 രൂപയുമായി.
ഇക്കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 10,280 രൂപയും പവന് 82,240 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ.
ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോഴുള്ള പവന്റെ മിനിമം വാങ്ങൽവില 90,000 രൂപയ്ക്ക് അടുത്തെത്തിയിട്ടുണ്ട്. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, കുറഞ്ഞത് 5% പണിക്കൂലി എന്നിവ കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന്റെ വാങ്ങൽവില 89,345 രൂപയാണ്.
ഒരു ഗ്രാം സ്വർണാഭരണത്തിന് 11,170 രൂപയും.
വെള്ളിക്ക് പൊന്നുംകുതിപ്പ്
സംസ്ഥാനത്ത് ഒരുവിഭാഗം വ്യാപാരികൾ ഇന്ന് വെള്ളിവില കൂട്ടിയത് ഒറ്റയടിക്ക് 5 രൂപ. ഇതോടെ വില ഗ്രാമിന് 140 രൂപയായി.
മറ്റൊരു വിഭാഗം വ്യാപാരികൾ നൽകിയ വിലയാകട്ടെ ഗ്രാമിന് 2 രൂപ ഉയർത്തി സർവകാല ഉയരമായ 144 രൂപ. 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 30 രൂപ ഉയർന്ന് റെക്കോർഡ് 8,550 രൂപയായി.
മറ്റ് ജ്വല്ലറികളിൽ 40 രൂപ വർധിച്ച് 8,480 രൂപ.
കഴിഞ്ഞ ഡിസംബറിനുശേഷം ആദ്യമായി, യുഎസ് കേന്ദ്രബാങ്ക് (ഫെഡറൽ റിസർവ്) അടിസ്ഥാന പിലശനിരക്ക് കഴിഞ്ഞവാരം 0.25% കുറച്ചിരുന്നു. ഇത് സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയാണ്.
അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഈയാഴ്ച പുറത്തുവരും. കണക്കുകൾ ആശ്വസിപ്പിച്ചാൽ പലിശനിരക്ക് ഇനിയും കുറയും.
പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച ആകാംക്ഷ നിലനിൽക്കേയാണ് സ്വർണവിലയുടെ കയറ്റം.
രാജ്യാന്തര വില ഔൺസിന് 3,671 ഡോളറിൽ നിന്നുയർന്ന് 3,697.20 ഡോളർ വരെയെത്തി. ട്രംപ് എച്ച്1ബി വീസ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിൽ
നേരിടുന്ന സമ്മർദം രൂപയ്ക്ക് ക്ഷീണമായതും ആഭ്യന്തര സ്വർണവില കൂടാനൊരു കാരണമായി.
ഡോളറിനെതിരെ രൂപ 9 പൈസ താഴ്ന്ന് 88.19ൽ ആണ് വ്യാപാരം തുടങ്ങിയത്. രൂപ ദുർബലമാകുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടും.
ഇതും ആഭ്യന്തര വില നിർണയത്തിൽ പ്രതിഫലിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]