ഇരിട്ടി ∙ പായം പഞ്ചായത്തിലെ ആയിരക്കളം ഉന്നതിയുടെ വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വീടുകളുടെ നിർമാണം, സാംസ്കാരിക കേന്ദ്രം, കുടിവെള്ളം, ഗതാഗത സൗകര്യം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്. 12 വീടുകളിലായി 15 കുടുംബങ്ങൾ കഴിയുന്ന ഉന്നതിയിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്നു.
വർഷങ്ങളായി ഉന്നതിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടായിരുന്നു. സണ്ണി ജോസഫ് എംഎൽഎയും പഞ്ചായത്ത് അധികൃതരുടെയും നിരന്തര ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]