ചിറ്റിലഞ്ചേരി ∙ പോത്തുണ്ടി ശുദ്ധജല വിതരണ പദ്ധതിയിലെ പൈപ്പ് പൊട്ടി ഒരാഴ്ചയായിട്ടും നന്നാക്കാൻ നടപടിയില്ലാത്തത് നാട്ടുകാരെയും യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. മേലാർകോട് പഴയ തിയറ്റർ ജംക്ഷനിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
ഒരാഴ്ചയിൽ കൂടുതലായി വെള്ളം പാഴാകാൻ തുടങ്ങിയിട്ട്. ഒന്നിടവിട്ട
ദിവസങ്ങളിലാണ് ഇവിടേക്ക് ജലവിതരണം നടക്കുന്നത്. രാവിലെ മുതൽ ഉച്ചയ്ക്കു ജലവിതരണം നിലയ്ക്കുന്നതു വരെ ഇതിലൂടെ വെള്ളം പാഴായി പോകുകയാണ്. പാഴായി പോകുന്ന വെള്ളം എതിർ ദിശയിൽ കെട്ടി നിന്ന ശേഷം തുടർന്ന് റോഡിലൂടെ ഒഴുകി കനാലിലേക്ക് എത്തുകയാണ്.
വെള്ളം കെട്ടി നിൽക്കുന്നതാണ് ഏറെ ദുരിതമാകുന്നത്.
കെട്ടി നിൽക്കുന്ന വെള്ളത്തിൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ കയറുമ്പോൾ വെള്ളം തെറിച്ച് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ഉള്ളിലേക്ക് എത്തുകയാണ്. കാൽനടക്കാരുടെ ദേഹത്തേക്കും വെള്ളം തെറിക്കുന്നുണ്ട്.
ഈ ചെളി വെള്ളത്തിൽ ചവിട്ടി വേണം നാട്ടുകാർക്ക് യാത്ര ചെയ്യുവാൻ. അധികൃതരോട് ഒട്ടേറെ തവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ തയാറായിട്ടില്ലെന്ന് പറയുന്നു.
റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി റോഡരിക് കോൺക്രീറ്റ് ചെയ്തതിന്റെ അരികിലായിട്ടാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.
മണിക്കൂറുകൾ വെള്ളം പാഴാകുന്നത് നാട്ടുകാരിൽ പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. പലയിടത്തേക്കും വെള്ളം എത്താത്ത അവസ്ഥയും വരുത്തുന്നുണ്ട്. പൈപ്പ് പൊട്ടിയതിലൂടെ മണ്ണും മറ്റും ഉള്ളിലേക്ക് കയറി ചെളിവെള്ളം കുടിക്കുന്നത് മൂലം പലവിധ രോഗങ്ങളും പിടിപെടുമോയെന്ന ഭീതിയും ഉപഭോക്താക്കളെ അലട്ടുന്നുണ്ട്.
പൈപ്പ് പൊട്ടിയത് നന്നാക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]