മുരിങ്ങൂർ ∙ ദേശീയപാതയിൽ ഒരാഴ്ച മുൻപു ടാറിങ് നടത്തിയ സർവീസ് റോഡ് ഇടിഞ്ഞു നശിച്ചു. അടിപ്പാത അനുബന്ധ റോഡ് നിർമാണത്തിനായി ദേശീയപാത 8 അടിയോളം കുഴിച്ചിരുന്നു.
ഇതിനോടു ചേർന്ന ഭാഗമാണ് ഇടിഞ്ഞു കുഴിച്ച ഭാഗത്തേക്കു വീണത്. ആഴത്തിൽ കുഴിയെടുത്തതോടെ മഴവെള്ളം കുഴിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു.
ഇതു നീക്കം ചെയ്യാതിരുന്നതും റോഡ് ഇടിയാൻ കാരണമായി.
ഞായർ രാവിലെ ഏഴോടെ മുരിങ്ങൂരിനും കോട്ടമുറിക്കും ഇടയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപമാണു മണ്ണിടിച്ചിലുണ്ടായത്. ഈ സമയത്ത് വാഹനങ്ങൾ കുഴിയിലേക്കു മറിയാതിരുന്നതു മൂലം വൻ ദുരന്തം ഒഴിവായി.
ഗതാഗതക്രമീകരണം ഏർപെടുത്തിയതോടെ വീതി കുറഞ്ഞ സർവീസ് റോഡിലൂടെയാണു വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾക്ക് ഈ വഴിയായിരുന്നു ആശ്രയം.
ഈ ഭാഗത്തെ ഡ്രെയ്നേജിനു മുകളിൽ സ്ലാബ് സ്ഥാപിച്ച ഭാഗവും വാഹനഗതാഗതത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു.
ഭാരവാഹനങ്ങൾ ധാരാളം പോയിരുന്ന റോഡിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെയാണു കുഴിച്ചത് എന്ന് ആരോപണമുണ്ട്.
ഇടിഞ്ഞ ഭാഗത്തെ കുഴിയിൽ പിന്നീടു മണ്ണിട്ടു മൂടി അപകടാവസ്ഥയ്ക്കു താൽകാലിക പരിഹാരമുണ്ടാക്കി. തൃശൂരിൽ നിന്ന് എറണാകുളത്തേക്കു പോകുന്ന പാതയിലാണു മണ്ണിടിച്ചിലുണ്ടായത്.
ഇതേത്തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. നേരത്തെ തന്നെ ഇതുവഴി ഒറ്റവരി ഗതാഗതമാണു സാധ്യമായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]