ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇന്ന്;
കൊല്ലം ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇന്ന് രാവിലെ 10:30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. നിലവിലുളള പരാതികളും പുതിയ പരാതികളും പരിഗണിക്കും. 9746515133.
സ്പോട്ട് അഡ്മിഷൻ
ചെങ്ങമനാട്∙ എംപിഎം ഐടിഐയിൽ എൻസിവിറ്റി അംഗീകാരമുള്ള ഇലക്ട്രീഷ്യൻ, ഫിറ്റർ, ട്രേഡുകളിൽ സ്പോട്ട് അഡ്മിഷൻ തുടങ്ങി.
30നകം സ്ഥാപനവുമായി ബന്ധപ്പെടുക:0474–2402535, 8547870117
ഗതാഗത നിയന്ത്രണം
പിറവന്തൂർ∙ പിറവന്തൂർ–ചിറ്റാശേരി റോഡ് നിർമാണം നടക്കുന്നതിനാൽ 10 ദിവസത്തേക്ക് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസി.എൻജിനീയർ അറിയിച്ചു.
ജലവിതരണം മുടങ്ങും
തലവൂർ∙ പഞ്ചായത്തിൽ ശുദ്ധജലവിതരണ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അമ്പലനിരപ്പ്, വടകോട്, കുര, രണ്ടാലുംമൂട്, തലവൂർ ക്ഷേത്രം, അരിങ്ങട, എന്നിവിടങ്ങളിൽ 25 വരെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
വിദ്യാഭ്യാസആനുകൂല്യം:തീയതി നീട്ടി
കൊല്ലം∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ ജില്ലാ ഓഫിസിൽ അംഗത്വം നേടി ഒരു വർഷം പൂർത്തിയാക്കിയവരും കുടിശികയില്ലാതെ അംശദായം അടയ്ക്കുന്നവരുമായ അംഗങ്ങളുടെ മക്കളിൽ 2025-2026 വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാനുള്ള തീയതി 10 വരെ നീട്ടി. ഫോൺ: 0474-2749847.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ നേതൃത്വത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ഒരു വർഷ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ആണ് യോഗ്യത. ട്യൂഷൻ ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്.
സ്റ്റൈപൻഡും ലഭിക്കും. 30 വരെ അപേക്ഷ നൽകാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് സെന്ററുകൾ.
9497131853, 6238172147, 8714215600.
സഹായധനം:അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ഉപഭോക്തൃ സന്നദ്ധ സംഘടനകൾക്ക് സഹായധനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ റജിസ്റ്റർ ചെയ്തതും ഉപഭോക്തൃ ബോധവൽക്കരണ, സംരക്ഷണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നതുമായ സന്നദ്ധ സംഘടനകൾക്കാണ് അവസരം.
അപേക്ഷ അനുബന്ധ രേഖകൾ സഹിതം 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സപ്ലൈ ഓഫിസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. മുൻ വർഷങ്ങളിൽ ധനസഹായം അനുവദിച്ച സംഘടനകളിൽ ധനവിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കാത്ത സംഘടനകൾ അപേക്ഷിക്കേണ്ടതില്ല.
ഫോൺ: 0474-2794818. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]