ചെറുവത്തൂർ∙ ആശങ്ക വേണ്ട. വീരമല ഇനി സുന്ദരമാകും.
മലയിൽ നിന്ന് നോക്കിയാൽ അറബിക്കടലും തേജസ്വിനിപ്പുഴയും മയിച്ച ഗ്രാമത്തിന്റെ ഹരിതഭംഗിയും തടസ്സമില്ലാതെ കാണാം. കഴിഞ്ഞ വർഷകാലത്ത് ജില്ല ആശങ്കയോടെ കണ്ട
മയിച്ച ദേശീയപാതയോരത്തെ തകർന്ന് ഇടിഞ്ഞുകൊണ്ടിരുന്ന വീരമലയുടെ മുഖം തന്നെ മാറുകയാണ് ഇപ്പോൾ.
മണ്ണിടിച്ചിൽ തടയുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റി നിർദേശിച്ച പ്രവൃത്തികൾ ഇപ്പോൾ മലയുടെ മുകൾഭാഗത്ത് ദ്രുതഗതിയിൽ നടക്കുകയാണ് ഇപ്പോൾ. വനം വകുപ്പിന്റെ കയ്യിലുള്ള 35 ഏക്കർ ഭൂമിക്ക് അതിർവരമ്പിട്ട് കൊണ്ട് മലയെ തട്ടാക്കി മാറ്റി മണ്ണിടിച്ചിൽ തടയുന്നതിന് ആവശ്യമായ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
മലയുടെ മുകൾ ഭാഗത്തെ വലിയ പാറകളും മരങ്ങളും ഇവിടെ നിന്ന് ഇതിനകം തന്നെ നീക്കിക്കഴിഞ്ഞു.
താഴെ ദേശീയപാതയിലേക്കു പതിക്കുമെന്ന ആശങ്ക ഒഴിവാകുകയാണ്. മണ്ണിന്റെ ഘടന പരിശോധിക്കാൻ വേണ്ടി മുകൾ തട്ടിൽ ഡ്രജിങ് പ്രവൃത്തിയും നടക്കുന്നുണ്ട്. മലയുടെ അടിവാരത്തുള്ള വിവിധ ഗ്രാമങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തു കിടക്കുന്ന അറബിക്കടലിനെ ഭംഗിയോടെ കാണാം കഴിയും.
മലയോര മേഖലയിൽനിന്ന് ഒഴുകി കടലിലേക്ക് ചേരാൻ പോകുന്ന തേജസ്വിനി പുഴയുടെ പടിഞ്ഞാറൻ ഭാഗത്ത് അച്ചാംതുരുത്തിയിൽ നിന്നുള്ള കാഴ്ചയും സുന്ദരമാണ്.
മലയടിവാരത്തുള്ള മയിച്ച ഗ്രാമത്തിന്റെ പച്ചപ്പും. മയിലാട്ടി കുന്നിന്റെ മനോഹാരിതയും കാണാം.
അതെ സമയം മലയെ തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തി പൂർത്തിയാകുന്നതോടെ ഈ ഭാഗത്തെ മരങ്ങളും പാറകളും ഇല്ലാതാവുമെങ്കിലും ഇതിനു പകരമായി ഇവിടെ നഗര വനം പദ്ധതി നടപ്പാക്കുകയാണ്. വനം വകുപ്പിന്റെ അധീനതയിൽ ഉള്ള 35 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക.
ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങി കഴിഞ്ഞു.
ടാങ്ക് നിർമാണം നിർത്തി
മലയുടെ മുകളിൽ 16 ലക്ഷത്തോളം രൂപ ചെലവിൽ സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടി നിർമിക്കുന്ന ജലസംഭരണിയുടെ നിർമാണം നിർത്തി വച്ചു. മലയിടിച്ചൽ ഉണ്ടായ സ്ഥലത്തിന് നേരെ മുകളിലാണ് ജലസംഭരണി നിർമിക്കുന്നത്.
ഇത് ഇവിടെ നിർമിച്ചാൽ ഭാവിയിൽ മണ്ണിടിച്ചിൽ ഉണ്ടായാൽ അത് ബുദ്ധിമുട്ടാക്കും എന്നത് കൊണ്ടാണ് നിർമാണം നിർത്തി വച്ചത്. ജലസംഭരണിക്കായി വലിയ കുഴികൾ എടുത്ത് കോൺക്രീറ്റിന് വേണ്ടി തൂണുകൾ നിർമിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു.
ഇതിനിടയിലായിരുന്നു നിർമാണം നിർത്തി വച്ചത്.
ടൂറിസം രംഗത്ത് വരുന്നത് ലക്ഷങ്ങളുടെ പദ്ധതി
വരുന്നത് കാസർകോടിന്റെ പൈതൃകത്തിന്റെ മാതൃകയായ വില്ലേജ്. ജില്ലയുടെ ടൂറിസം രംഗത്ത് വലിയ മാറ്റത്തിന് ഉതകുന്ന ടൂറിസം പദ്ധതിയാണ് വീര മലയിലേക്ക് വരുന്നത്.
മലയുടെ അടിവാരത്തുള്ള തേജസ്വനി പുഴയെയും രാമൻചിറ തടാകത്തെയും ബന്ധിപ്പിച്ച് കൊണ്ടുള്ള പദ്ധതിയാണ് വീരമലയിലേക്ക് വരുന്നത്.
റവന്യു വകുപ്പിന്റെ കയ്യിലുള്ള 10 ഏക്കർ സ്ഥലത്താണ് പദ്ധതി വരുന്നത്. സപ്ത ഭാഷ സംഗമ ഭൂമിയായ കാസർകോടിന്റെ പൈതൃകം വിളിച്ചോതുന്ന മാതൃക വില്ലേജ് എന്ന പദ്ധതിയാണ് വരാൻ പോകുന്നത്.
ഇതിന്റെ രൂപരേഖ എല്ലാം ഇതിനകം തന്നെ തയാറായി കഴിഞ്ഞു. ഭൂമി റവന്യു വകുപ്പിൽനിന്ന് ടൂറിസം വകുപ്പിന് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളാണ് നടക്കുന്നത്.
തേജസ്വിനിയുടെ തീരത്തുള്ള പഴയ കടവിൽ വഞ്ചി വീടുകളുടെ ടെർമിനൽ സ്ഥാപിക്കും.
ഇത് വഴി തന്നെ വീരമലയിലേക്കെത്താനുള്ള വഴിയൊരുക്കും. ഇതിന് പുറമേ വീരമലയുടെ അടിവാരത്തെ രാമൻചിറയ്ക്ക് കുറുകെ മൂന്ന് അപ്രോച്ച് റോഡുകളുള്ള പാലം ഉടൻ തുറന്നുകൊടുക്കുന്നതോടെ ടൂറിസം വലിയ സാധ്യത ഉയരുമെന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന എം.രാജഗോപാലൻ എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]