ഇരിട്ടി ∙ മുൻപുണ്ടായ വാഹനാപകടത്തിൽ ഒടിഞ്ഞ സ്വന്തം കാലിനേക്കാൾ, മറ്റൊരു അപകടത്തിൽപെട്ട യുവാവിന്റെ ജീവനാണു വലുതെന്നു തിരിച്ചറിഞ്ഞ യുവാവിന്റെ ഇടപെടൽ ഡ്രൈവറുടെ ജീവൻ രക്ഷിച്ചു.
ചരക്കു കയറ്റി വരികയായിരുന്ന വാൻ കഴിഞ്ഞദിവസം നുച്യാട് ഇറക്കത്തിൽ അപകടത്തിൽപെട്ടിരുന്നു. ഡ്രൈവർ കോഴിക്കോട് സ്വദേശി ഷാഹിമിനു വാഹനമോടിക്കുന്നിതിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും നിയന്ത്രണംവിട്ട
വാഹനം സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ ഇടിക്കുകയുമായിരുന്നു.
വാഹനമിടിക്കുന്ന ശബ്ദം കേട്ട് മുത്തലീഫ് ഓടിയെത്തിയപ്പോൾ ഡ്രൈവറുടെ കാലുകൾ ആക്സിലറേറ്ററിനും ബ്രേക്കിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടസ്ഥലത്തേക്ക് ഓടിയെത്തിയവർ പകച്ചുനിന്നപ്പോൾ മുത്തലീഫ് വാഹനത്തിനുള്ളിൽ കയറി യുവാവിനു പ്രാഥമിക ചികിത്സ നൽകി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.
മാസങ്ങൾക്കു മുൻപുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ മുത്തലീഫ് കാലിനു കമ്പിയിട്ടു ചികിത്സയിലായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]