കൊല്ലം∙ 15 വർഷം മുൻപ് പഞ്ചാബ് ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഒന്നരക്കോടി രൂപ തട്ടിയ സംഭവത്തിൽ മലയാളിയെ സിബിഐ അറസ്റ്റ് ചെയ്തു. കൊല്ലം മാവടി കുളക്കട
സ്വദേശി ജെ.സുരേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. 2010ൽ വ്യാജരേഖകൾ ഉപയോഗിച്ച് പണം തട്ടിയ കേസിലാണ് നടപടി.
വ്യാജ രേഖകൾ സമർപ്പിച്ച് വിദേശ ബിൽ പർച്ചേസ് ക്രെഡിറ്റ് സൗകര്യം നേടിയാണ് പ്രതി തട്ടിപ്പു നടത്തിയത്. സംഭവത്തിൽ 2010 ജൂലൈ 21 ന് ആണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിലെ മുഖ്യ പ്രതിയാണ് സുരേന്ദ്രൻ.
കേസിലെ മറ്റ് പ്രതികൾക്കെതിരെ മൊഹാലി എസ്എസ് നഗർ എസ്ജെഎം കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഒളിവിൽ പോയ സുരേന്ദ്രൻ കേസിലെ വിചാരണയിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നില്ല. ഇതോടെ 2012 ൽ സുരേന്ദ്രനെ സിബിഐ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെയാണ് ഇയാൾ കൊല്ലത്ത് ഉണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ വ്യാഴാഴ്ച കൊല്ലത്ത് നിന്നു പിടികൂടിയ പ്രതിയെ വെള്ളിയാഴ്ച തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാക്കി.
ട്രാൻസിറ്റ് റിമാൻഡ് നേടിയിരുന്നു. അതനുസരിച്ച്, ശനിയാഴ്ച മൊഹാലിയിലെ എസ്ജെഎം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]