ആലപ്പുഴ ∙ ജീവിതത്തിലെ ദുരിതക്കയത്തിൽനിന്ന് തന്റെ കുടുംബത്തെ കരയ്ക്കടുപ്പിക്കാനാകാതെ പാടുപെടുകയാണ് ആലപ്പുഴ പൂന്തോപ്പ് വിൻസ്ഡെയിൽ വീട്ടിൽ വിൻസന്റ് ക്രൂസ് (55). ഒരുമാസം മുൻപ് സംഭവിച്ച് ബൈക്ക് അപകടത്തെത്തുടർന്ന് കിടപ്പിലാകുന്നതു വരെ ദുരിതത്തിൽ നിന്ന് കരകയറുമെന്ന പ്രതീക്ഷ അദ്ദേഹത്തിനും കുടുംബത്തിനുമുണ്ടായിരുന്നു.
എന്നാൽ ഇന്നു സ്ഥിതി അതല്ല. വിൻസന്റിന്റെ ഹൃദ്രോഗിയായ ഭാര്യ ആഗ്നസ് (51) ആൻജിയോഗ്രാമിനു ശേഷം വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് ഇന്നലെയാണ് വീട്ടിൽ തിരിച്ചെത്തിയത്.
പത്താംക്ലാസുകാരിയായ ഇളയ മകളാണ് പിതാവിനെ പരിചരിക്കുന്നത്. വിൻസന്റ് കിടപ്പിലായതോടെ വീടിന്റെ ഏക വരുമാനവും നിലച്ചു.
ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന വിൻസന്റിന്റെ ജീവിതത്തിൽ കഷ്ടകാലത്തിന്റെ കൊടുങ്കാറ്റ് വീശിത്തുടങ്ങുന്നത് വർഷങ്ങൾക്കു മുൻപാണ്. മൂത്തമകൻ ഇമ്മാനുവൽ ക്രൂസിന്റെ മാനസികനില തകരാറിലാണെന്നു മനസ്സിലാക്കിയതു മുതൽ ആ കുടുംബം തകർന്നുതുടങ്ങി.
വിവിധ സ്ഥലങ്ങളിൽ ചികിത്സയിലായിരുന്ന ഇമ്മാനുവൽ 3 മാസമായി തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. വിദേശത്തായിരുന്ന വിൻസന്റ് മകന്റെ രോഗം അറിഞ്ഞാണ് നാട്ടിലെത്തുന്നത്.
വീടു നന്നാക്കാൻ കരുതിവച്ച തുക മുഴുവൻ മകന്റെ ചികിത്സയ്ക്കും മറ്റുമായി ചെലവാക്കി.
ഇതിനിടെ ആഗ്നസിനു മൂന്നുതവണ ഹൃദയത്തിൽ ബ്ലോക്ക് വന്നു. ആഗ്നസിനു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതിനു തലേദിവസം വിധി വീണ്ടും അവരെ വേട്ടയാടി.
ഓഗസ്റ്റ് 10ന് വീടുകളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലിക്കിടെ കൊമ്മാടി–മട്ടാഞ്ചേരി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിൻസന്റിനെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി. ഇടതുകൈയും നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞ വിൻസന്റിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാരിയെല്ല് കുത്തിക്കയറി ശ്വാസകോശത്തിനും മുറിവേറ്റു.
14 ദിവസം ഐസിയുവിൽ കിടന്നു. വിദഗ്ധ ചികിത്സ നിർദേശിച്ചെങ്കിലും അതിനുള്ള പണം ഇല്ലാത്തതിനാൽ വീട്ടിലേക്ക് തിരിച്ചെത്തി. മുന്നോട്ടുപോകാൻ സുമനസ്സുകളുടെ സഹായമല്ലാതെ മറ്റു മാർഗമില്ല ഈ കുടുംബത്തിന്.
സൗത്ത് ഇന്ത്യൻ ബാങ്ക് ആലപ്പുഴ കോൺവന്റ് സ്ക്വയർ ശാഖയിൽ വിൻസന്റ് ക്രൂസിന്റെ പേരിൽ അക്കൗണ്ട് ഉണ്ട്.
A/C No 0445053000063159. IFSC SIBL0000445.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]