വൈദ്യുതി മുടക്കം:
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5: കുണ്ടോണിക്കുന്ന്, പീച്ചങ്കോട്, ക്വാറി റോഡ്, കാപ്പുംചാൽ, അംബേദ്കർ, പാതിരിച്ചാൽ, നടക്കൽ, തരുവണ, പുലിക്കാട്, ആർവാൾ, മഴുവന്നൂർ.
അധ്യാപക നിയമനം
മാനന്തവാടി ∙ കാട്ടിക്കുളം ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് നടക്കും.
ഡിഎൽഎഡ് പ്രവേശന കൂടിക്കാഴ്ച
കൽപറ്റ ∙ ജില്ലയിലെ ഡിഎൽഎഡ് പ്രവേശന കൂടിക്കാഴ്ച 24, 25 തീയതികളിൽ കൽപറ്റ എസ്കെഎംജെ സ്കൂൾ ജൂബിലി ഹാളിൽ നടക്കും. ഡിഎ/എക്സ് സർവീസ്മെൻ, ഡിപ്പാർട്മെന്റ് ജവാൻ എന്നിവരുടെ കൂടിക്കാഴ്ച 24 ന് രാവിലെ 9നും സയൻസ് വിഭാഗത്തിനായുള്ള കൂടിക്കാഴ്ച രാവിലെ 10 നും കൊമേഴ്സ് വിഭാഗക്കാർക്കായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12 നും നടക്കും.
ഹ്യുമാനിറ്റീസ് വിഭാഗക്കാർക്കുള്ള കൂടിക്കാഴ്ച 25 ന് രാവിലെ 9നും നടക്കും. റാങ്ക് ലിസ്റ്റ് ddewyd.blogspot.com ലും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലും ലഭ്യമാണ്.
ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികളും കൂടിക്കാഴ്ച അറിയിപ്പ്, ബന്ധപ്പെട്ട
രേഖകളുടെ അസ്സൽ എന്നിവയുമായി ഹാജരാകണം. 04936 202593.
ഗെസ്റ്റ് അധ്യാപക നിയമനം
മാനന്തവാടി ∙ ഗവ.
പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 24ന് രാവിലെ 10ന്. 04935 293024.
ബ്ലോക്ക് കോഓർഡിനേറ്റർ
കൽപറ്റ ∙ ജില്ലയിലെ കുടുംബശ്രീ മിഷനിൽ നിലവിൽ ഒഴിവുള്ള ബ്ലോക്ക് കോഓർഡിനേറ്റർ നിയമനം നടത്തുന്നു.
ഡിഡിയുജികെവൈ മാനന്തവാടി ബ്ലോക്ക് കോഓർഡിനേറ്റർ, അഗ്രി കൽപറ്റ ബ്ലോക്ക് കോഓർഡിനേറ്റർ തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. 35 വയസ്സാണ് പ്രായപരിധി.
നാളെ വൈകിട്ട് 5നു മുൻപ് അപേക്ഷിക്കണം. 04936 299370.
അധ്യാപക പാനൽ
കൽപറ്റ ∙ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ജില്ലയിൽ ആരംഭിക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി തലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ ബിഎഡുമാണ് യോഗ്യത. അഭിമുഖത്തിന്റെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
25നു മുൻപ് അപേക്ഷിക്കണം. 04936 202091.
കൂടിക്കാഴ്ച നാളെ
കാട്ടിക്കുളം ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
ക്രഷ് ഹെൽപർ
കൽപറ്റ ∙ ശിശുവികസന വകുപ്പിന് കീഴിലെ എമിലി അങ്കണവാടി കം ക്രഷിൽ ക്രഷ് ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നഗരസഭയിൽ സ്ഥിരതാമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
എമിലി 5–ാം വാർഡ് സ്ഥിരതാമസക്കാർക്കു മുൻഗണന. അപേക്ഷകൾ 26നു മുൻപ് നൽകണം.
8281183213.
സൈക്യാട്രിസ്റ്റ്
മാനന്തവാടി ∙ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 24ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫിസിൽ. 04935 240390.
ക്ലാർക്ക് നിയമനം
എടവക ∙ പഞ്ചായത്ത് എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗത്തിൽ ക്ലാർക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 26ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ.
04935 294366. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]