അധ്യാപക നിയമനം
മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി തസ്തികയിലേക്ക് അഭിമുഖം ഇന്ന് രാവിലെ 10ന് ഹൈസ്കൂൾ ഓഫിസിൽ.
അറ്റൻഡർ
നടുവണ്ണൂർ ∙ പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ അറ്റൻഡർ ഒഴിവിൽ ഇന്റർവ്യൂ 24 ന് 10 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.
ഫെസിലിറ്റേറ്റർ
തിക്കോടി∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ തിക്കോടി സഹകരണ ബാങ്ക് നോഡൽ ഏജൻസിയായ തിക്കോടി കാർഷിക സേവന കേന്ദ്രത്തിൽ ഫെസിലിറ്റേറ്ററുടെ താൽക്കാലിക ഒഴിവുണ്ട്. അപേക്ഷ 25 ന് അകം നൽകണം.
9383471873
ഹരിതകർമ സേന നിയമനം
ഓർക്കാട്ടേരി∙ പഞ്ചായത്തിലെ ഹരിതകർമ സേനയിൽ ഒഴിവിലേക്ക് ആളെ എടുക്കാനുള്ള യോഗം 27ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫിസിൽ ചേരും. അപേക്ഷ 26 ന് മുൻപ് ലഭിക്കണം.
ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം
കോഴിക്കോട്∙ ഗവ.
ഐടിഐ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എയർ കാർഗോ ഷിപ്പിങ്, എസി മെക്കാനിക്ക് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം. 8590893066.
ബിരുദ വിദ്യാർഥികളുടെ യോഗം നാളെ
വില്യാപ്പള്ളി ∙ പഞ്ചായത്തിൽ നിർബന്ധിത സാമൂഹിക സേവന സർട്ടിഫിക്കറ്റ് വേണ്ട
ബിരുദ വിദ്യാർഥികളുടെ യോഗം നാളെ വൈകിട്ട് 4ന് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ ചേരും.
വിധവകൾക്ക് ധനസഹായം
വടകര∙ പല്ലവി ഓർക്കസ്ട്ര സിൽവർ ജൂബിലിയോട് അനുബന്ധിച്ച് കെ.രാഘവൻ ഗാനാലാപന മത്സരത്തിനുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി.
ആൺമക്കളില്ലാത്ത, 70 നു മുകളിൽ പ്രായമുള്ള വിധവയായ, അമ്മയ്ക്ക് പ്രതിമാസം ധനസഹായം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. 9048659948
മഹാത്മാഗാന്ധി ക്വിസ് 5ന്
കോഴിക്കോട്∙ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു റസിഡന്റ്സ് ഏപെക്സ് കൗൺസിൽ ഓഫ് കോഴിക്കോട് സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി ക്വിസ് മത്സരം 5നു 2നു നടക്കാവ് ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. 9846140825
ജില്ലാ ക്ഷീര സംഗമം 26, 27 തീയതികളിൽ
മേപ്പയൂർ∙ കൊഴുക്കല്ലൂർ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ മേപ്പയൂർ ടി.കെ.
കൺവൻഷൻ സെന്ററിൽ 26, 27 തീയതികളിൽ നടക്കുന്ന ജില്ലാ ക്ഷീര സംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ടി. പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും. വിളംബരജാഥ, കന്നുകാലി പ്രദർശനം, ഗോ സുരക്ഷ ക്യാംപ്, ഡെയറി എക്സ്പോ, സെമിനാറുകൾ, ശിൽപശാലകൾ, കലാസന്ധ്യ, സൗജന്യ മെഡിക്കൽ ക്യാംപ്, ഡെയറി ക്വിസ് തുടങ്ങിയ പരിപാടികൾ നടക്കും.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7– 6 വരെ സെൻട്രൽ സെക്ഷൻ ന്യൂ ബസാർ ട്രാൻസ്ഫോമർ.
∙ 9– 12 ചേവായൂർ സബ് സ്റ്റേഷൻ റോഡ്, ചേവായൂർ ഗ്യാസ് ഗോഡൗൺ, പൊന്നങ്കോട് കുന്ന്, ഭവൻസ് സ്കൂൾ പരിസരം. ∙ 9– 12 പൊറ്റമ്മൽ കോറോത്ത് മൂല, യുഎൽ സൈബർ പാർക്ക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]