ഇന്ന്
∙ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
മീനടം ∙ പൊങ്ങൻപാറ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
അയർക്കുന്നം ∙ കല്ലിട്ടനട, ചാരത്തുപടി, നരിവേലി പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ കംപോസ്റ്റ്, സ്കൈലൈൻ പാം സ്പ്രിങ് വില്ല, എൽപിഎസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ തച്ചുകുന്ന്, കൈപ്പനാട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ ആടുമാക്കിൽ, കുറിച്ചിയേൽ പടി, കമ്പകം, കുണുക്കുംപാറ, അയ്യങ്കാന, കുഴിച്ചിറ, പറപ്പീടിക, മാറിടം, ഇട്ടിയേപ്പാറ, മനയ്ക്കപ്പടി, ചളുക്ക ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വനിതാ കമ്മിഷൻ സിറ്റിങ് ഇന്ന്
കോട്ടയം ∙ വനിതാ കമ്മിഷൻ ഇന്നു 10 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ സിറ്റിങ് നടത്തും.
കാണാതായി
പുതുപ്പള്ളി ∙ കീഴാറ്റുകുന്ന് ചെറിയാനെ (74) കാണാതായതായി പരാതി. 19ന് ഉച്ചയ്ക്ക് 12ന് വീട്ടിൽനിന്നു പോയതാണ്.
ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
നികുതി കലക്ഷൻ ക്യാംപ് 22 മുതൽ
കടുത്തുരുത്തി ∙ കടുത്തുരുത്തി പഞ്ചായത്തിലെ 19 വാർഡുകളിലെയും 2025-26 വസ്തു നികുതി (കെട്ടിടനികുതി) അടയ്ക്കുന്നതിനുള്ള കലക്ഷൻ ക്യാംപ് 22 മുതൽ 30 വരെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തുന്നു.
ഡിപ്ലോമ കോഴ്സ്
കടുത്തുരുത്തി ∙ ഗവ. പോളിടെക്നിക് കോളജിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്ന ഒരുവർഷത്തെ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്എസ്എൽസി. പിന്നാക്ക വിഭാഗങ്ങൾക്ക് 50 ശതമാനം ഫീസ് ഇളവുണ്ട്.
ഫോൺ: 04829 295131, 9496358419.
അധ്യാപക ഒഴിവ്
വെളിയന്നൂർ ∙ വന്ദേമാതരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വൊക്കേഷനൽ അധ്യാപക (എംഎൽടി) ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒക്ടോബർ 6ന് അഭിമുഖത്തിനെത്തണം.
9544128853. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]