തിരുവനന്തപുരം∙ കോർപറേഷൻ കൗൺസിലർ തിരുമല അനിലിന്റെ (കെ.അനിൽ കുമാർ) ആത്മഹത്യ പൊലീസ് ഭീഷണി കാരണമെന്ന ആരോപണവുമായി ബിജെപി. ആരോപണം നിഷേധിച്ച പൊലീസ്, അനിലിനെതിരെ കേസെടുത്തിട്ടില്ലെന്നും വിശദീകരിച്ചു.
അനിൽ പ്രസിഡന്റായിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ആത്മഹത്യയെന്നാണു വിവരം. അനിലിന്റെ മൃതദേഹം ഇന്നലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.ആത്മഹത്യ ചെയ്ത മുറിയിലെ മേശപ്പുറത്തു കവറിൽ തന്റെ മരണാനന്തര ചടങ്ങിനായി അനിൽ കുമാർ 10,000 രൂപ മാറ്റിവച്ചിരുന്നു.
6 കോടി രൂപയുടെ ബാധ്യതയാണ് സൊസൈറ്റിക്ക്.
ആരും സഹായിക്കില്ലെന്നും താൻ തനിച്ചാണെന്നും കുറിപ്പിലുണ്ടായിരുന്നു. പൊലീസിനെ ഉപയോഗിച്ചു സിപിഎം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അനിൽ ജീവനൊടുക്കിയതെന്നാരോപിച്ച് ഇന്നു ബിജെപിയുടെ നേതൃത്വത്തിൽ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തും.നിക്ഷേപകരോട് ബിജെപി നേതാക്കൾ നേരിട്ടു കണ്ട് സാവകാശം തേടിയിരുന്നുവെന്നും സിപിഎം മുട്ടത്തറ വാർഡ് കൗൺസിലർ അഴിമതി കേസിൽ കുടുങ്ങിയതിനു പിന്നാലെ പൊലീസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാൻ സിപിഎം ശ്രമം നടത്തിയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആരോപിച്ചു.
അനിലിന്റെ ഫോണിലേക്ക് വിളിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഒരു നിക്ഷേപകൻ ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് സംഘത്തിലെ സെക്രട്ടറിയാണ് ആദ്യം പരാതി നൽകിയത്. ഇതിനുപിന്നാലെ നിക്ഷേപകനും പരാതി നൽകി.
രണ്ടു പരാതിയിലും കേസെടുത്തിട്ടില്ല. 10.65 ലക്ഷം രൂപ നൽകാനുണ്ടെന്നായിരുന്നു നിക്ഷേപകന്റെ പരാതി.
ഒരു മാസത്തിനകം പണം നൽകുമെന്ന് തിരുമല അനിൽ ഉറപ്പു നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു.
മാധ്യമ പ്രവർത്തകയോട് ക്ഷോഭിച്ച് രാജീവ്
വർക്കല∙ ബിജെപി കൗൺസിലർ അനിലിനെ ബിജെപി നേതൃത്വം ഒറ്റപ്പെടുത്തിയോ എന്ന ചോദ്യത്തിൽ മാധ്യമപ്രവർത്തകയോട് ക്ഷോഭിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നുണ പ്രചരിപ്പിക്കരുതെന്നും വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞു.
ഏത് ചാനലിന്റെ റിപ്പോർട്ടറാണെന്നും ചോദിച്ചു. മതി, അവിടെ നിന്നാമതിയെന്നും തന്നോട് ചോദ്യം വേണ്ടെന്നും ഉത്തരം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]